വ്യാപാര സ്ഥാപനങ്ങളെ പിരിവ് കേന്ദ്രങ്ങളായി കാണരുതെന്ന് മന്ത്രി ജി സുധാകരന്‍
കായംകുളം: വ്യാപാര സ്ഥാപനങ്ങളെ പിരിവ് കേന്ദ്രങ്ങളായി കാണരുതെന്ന് മന്ത്രി ജി.സുധാകരന്‍. കേരള വ്യാപാരിവ്യവസായി സമിതി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വ്യാപാരികള്‍ സമൂഹത്തിനു സേവനം ചെയ്യുന്നവരാണ്. പിരിവുകള്‍ക്കായി എത്തുന്നവര്‍ വന്‍തുകയുടെ രസീതുകള്‍ നല്‍കും ഇതു നല്‍കാന്‍ കഴിവുള്ളവരല്ല എല്ലാ വ്യാപാരികളും .തുക നല്‍കാത്തവരുടെ വ്യാപാര സ്ഥാപനങ്ങള്‍ക്കു നേരേ ആക്രമണം നടത്തും ഇത്തരം പ്രവര്‍ത്തികള്‍ ആരുചെയ്താലും ശരിയല്ല.
പൊതുമരാമത്ത് വകുപ്പിലാണ് ഏറ്റവും കൂടുതല്‍ അഴിമതികള്‍ നടക്കുന്നത്.റോഡിലെ കുഴി അടക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ ഉന്നത ഉദ്യോഗസ്ഥരാണെങ്കിലും കര്‍ശന നടപടി ഉണ്ടാകും.
ഗതാഗത തടസ്സം സൃഷ്ടിച്ച് ഉത്സവങ്ങളും മറ്റ് പരിപാടികളും നടത്തുന്നത് മതസംഘടനകള്‍ ഒഴിവാക്കണം.തിരക്കേറിയ റോഡിന്റെ വശങ്ങളില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു. എം.എ.അലിയാര്‍ അദ്ധ്യക്ഷത വഹിച്ചു.ഇ.എസ്.ബിജു മുഖ്യ പ്രഭാഷണം നടത്തി.യു.പ്രതിഭാഹരി എംഎല്‍എ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍,ആര്‍.നാസര്‍,ടി.വി.ബൈജു,നഗരസഭാ ചെയര്‍മാന്‍ എന്‍.ശിവദാസന്‍, കെ.എച്ച്.ബാബുജാന്‍,പി.അരവിന്ദാക്ഷന്‍,എ.എ.വാഹിദ്,നമ്പലശേരില്‍ ഷാഹുള്‍ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."