ഐ.എ.വൈ ഭവനപദ്ധതി: സര്‍ക്കാര്‍ തുക കൈമാറിയില്ല യു.ഡി.എഫ്
ഇടവെട്ടി: പഞ്ചായത്തിനെതിരെ അപവാദ പ്രചാരണങ്ങള്‍ അഴിച്ചുവിട്ട് ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ പരിഹാസ്യരായി മാറുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്തംഗവുമായ എ.കെ. സുഭാഷ്‌കുമാര്‍ വ്യക്തമാക്കി.
ഐഎവൈ പദ്ധതിയിലെ ഗുണഭോക്താക്കളോട് സമരം പ്രഖ്യാപിച്ചിരിക്കുന്നവര്‍ക്കു എന്തെങ്കിലും ആത്മാര്‍ഥതയുïെങ്കില്‍ പഞ്ചായത്തിനു നടപ്പു സാമ്പത്തികവര്‍ഷം ബജറ്റ് വിഹിതമായി ലഭ്യമാകേï 5,88,428 രൂപ അടിയന്തരമായി അനുവദിപ്പിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയാണ് വേïത്. ഐഎവൈ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് അവസാന ഗഡു തുക ലഭിക്കാത്തതിന്റെ തടസം സര്‍ക്കാര്‍ ഫï് ലഭിക്കാത്തതു മൂലമാണ്.
2015-16 സാമ്പത്തിക വര്‍ഷത്തില്‍ ഐഎവൈ പദ്ധതി വിഹിതം വകയിരുത്തിയിരുന്ന 9,12,000 രൂപയില്‍ 4,77,500 രൂപ പഞ്ചായത്ത് അടച്ചിട്ടുï്.
എന്നാല്‍ അവസാന ഗഡു തുക ഗുണഭോക്താക്കള്‍ക്കു ലഭ്യമാക്കുന്നതിനായി പഞ്ചായത്ത് ബ്ലോക്കില്‍ അടയ്‌ക്കേï സംഖ്യ സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്നതിനാലാണ് ജനങ്ങള്‍ക്ക് പണം കിട്ടാതായിരിക്കുന്നത്. ഈ സാമ്പത്തികവര്‍ഷം ബജറ്റ് വിഹിതമായി അനുവദിച്ച ധനകാര്യ കമ്മിഷന്‍ ഗ്രാന്റ് തുകയില്‍ 5,88,428 രൂപ സര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടില്ലായെന്ന വിവരം അറിയാവുന്നവര്‍ തന്നെയാണ് ജനങ്ങളെ കബളിപ്പിക്കാന്‍ സമരപ്രഖ്യാപനം നടത്തുന്നതെന്നു കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."