എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ പുതുക്കല്‍
പാലാ : ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് 1094 മുതല്‍ 716 വരെയുള്ള കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാത്തവര്‍ക്ക് ഈ മാസം 31 വരെ രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കും. മേല്‍ കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാത്തതിനാല്‍ റീ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്കും സീനിയോരിറ്റി പുന:സ്ഥാപിച്ചു നല്‍കും. കൂടാതെ മേല്‍കാലയളവില്‍ ജോലിയില്‍ നിന്നു പിരിച്ചുവിടപ്പെട്ട് നിശ്ചിത സമയപരിധിക്കുള്ളില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാല്‍ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും സീനിയോരിറ്റി പുന:സ്ഥാപിച്ചു നല്‍കും. ഈ ആനുകൂല്യത്തിന് അര്‍ഹതയുള്ള പാലാ ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ ഈ മാസം 31 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ രജിസ്‌ട്രേഷന്‍ കാര്‍ഡ് സഹിതം അപേക്ഷ സമര്‍പ്പിക്കണം.
കാഞ്ഞിരപ്പളളി: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളതും 1994 ഒക്‌ടോബര്‍ മുതല്‍ 2016 ജൂലൈ വരെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്കും ഈ കാലയളവില്‍ ജോലി ലഭിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം രേഖകളില്‍ ചേര്‍ക്കാത്തവര്‍ക്കും രജിസ്‌ട്രേഷന്‍ സീനിയോരിറ്റി നിലനിര്‍ത്തുന്നതിന് അപേക്ഷ നല്‍കാം. അപേക്ഷകള്‍ ഒക്‌ടോബര്‍ 31 നകം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."