HOME
DETAILS

മണല്‍വാരല്‍ രൂക്ഷം ; നാശച്ചുഴിയില്‍ മീനച്ചിലാര്‍

  
backup
October 04 2016 | 02:10 AM

%e0%b4%ae%e0%b4%a3%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%be%e0%b4%b0%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b0%e0%b5%82%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%a8%e0%b4%be%e0%b4%b6%e0%b4%9a

തടയുന്നില്ലെങ്കില്‍ പുഴ ഇല്ലാതാകുമെന്ന് മുന്നറിയിപ്പ്

പടംകോട്ടയം: അതിരൂക്ഷമായ  മണല്‍വാരല്‍ മീനച്ചിലാറിനെ ഇല്ലാതാക്കുമെന്ന് പഠനം . റവന്യൂ വകുപ്പിന്റെ റിവര്‍ മാനേജ്‌മെന്റ് സമിതിക്കുവേണ്ടി കോട്ടയം സെന്റര്‍ ഫോര്‍ റൂറല്‍ മാനേജ്‌മെന്റ് നടത്തിയ പഠനത്തിലാണു മീനച്ചിലാറിലെ  മണലൂറ്റിന്റെ രൂക്ഷത വെളിപ്പെടുത്തുന്നത്.   
കൈയ്യേറ്റവും മണല്‍വാരലും  മീനച്ചിലാറിനെ നാശത്തിലേക്ക് നയിക്കുന്ന  സാഹചര്യത്തിലാണു റവന്യൂ വകുപ്പിന്റെ മുന്‍കൈയ്യില്‍  പ്രത്യേക പഠന സംഘത്തെ നിയോഗിച്ചത്. മാസങ്ങള്‍ നീണ്ട  പഠനത്തില്‍ വിവിധ സ്ഥലങ്ങളില്‍നിന്നു സാമ്പിളും ശേഖരിച്ചിരുന്നു.
മീനച്ചിലാറിന്റെ തീരങ്ങളായ പഞ്ചായത്തുകളില്‍  ഒന്നില്‍ പോലും  മണല്‍ നിശ്ചിത അളവില്‍ പോലുമില്ലെന്ന് കണ്ടെത്തി. പലയിടങ്ങളിലും മണലിന്റെ സാന്നിധ്യം വളരെ താഴെയാണ്. വന്‍തോതില്‍ എക്കല്‍ അടിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. മണല്‍വാരലിന്  അനുവദിച്ചിട്ടുള്ള കടവുകളില്‍ മാത്രം മണല്‍ വാരല്‍ തുടര്‍ന്നാല്‍ നദി നാമാവശേഷമാകുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.  
മീനച്ചിലാര്‍ കടന്നുപോകുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ ഒരിടത്തും ഖനനം ചെയ്‌തെടുക്കാന്‍ പോലും അനുവദനീയമായ അളവില്‍ മണ്‍ കണ്ടെത്താനായിട്ടില്ലെന്നും പഠനത്തില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവും പുറപ്പെടുവിച്ചിട്ടുണ്ട്. നദിയുടെ ഉറവിടം  മുതല്‍ അവസാനിക്കുന്ന ഭാഗങ്ങള്‍വരെ നടന്ന മണല്‍ ഓഡിറ്റിങ് മാസങ്ങള്‍ക്കുശേഷമാണു പൂര്‍ത്തിയായത്.  
തിരുവനന്തപുരം സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസിന്റെ സാങ്കേതിക സഹായത്തോടെയായിരുന്നു പഠനം.
മണല്‍ വാരലിന് പാകമാകുന്ന വിധം മീനച്ചിലാറ്റില്‍ മണലിന്റെ സാന്നിധ്യമുണ്ടാകണമെങ്കില്‍ മൂന്നുവര്‍ഷമെങ്കിലും കഴിയണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.   ശക്തമായ മഴയും വെള്ളപ്പൊക്കവും മണല്‍നിരപ്പ് ഉയരുന്നതിന് സഹായികരമാകും.  നിലവില്‍ പാലാ നഗരസഭയിലാണു മണല്‍ സാന്നിധ്യം കൂടുതലായി കണ്ടെത്തിയിട്ടുള്ളത്.
ഇത് മണല്‍ വാരലിന് അനുവദനീയമായ തോതിലുള്ളതല്ല. മണല്‍വാരല്‍ രൂക്ഷമായ തിരുവാര്‍പ്പ് പഞ്ചായത്തിലാണ് ഏറ്റവും  അളവ് കുറവ്. പഠനത്തിനൊപ്പം മീനച്ചിലാറിന്റെ ഭൂപടവും തയാറാക്കിയിട്ടുണ്ട്. നദിയുടെ തീരം അടക്കം പരിശോധിച്ചതില്‍ 1026 വീടുകളുള്‍പ്പെടെ  മൊത്തം 5000 ത്തോളം കെട്ടിടങ്ങളാണു കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ ചെക്ക്ഡാം, കലുങ്കുകള്‍, തുടങ്ങിയവയും ഉള്‍പ്പെടും.  റിപ്പോര്‍ട്ട് അംഗീകരിച്ച സര്‍ക്കാര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.  
മാലിന്യവും കൈയേറ്റവും മൂലം മീനച്ചിലാര്‍ ഇല്ലാതാകുന്നുവെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു സര്‍ക്കാര്‍ പഠനത്തിനായി കോട്ടയം സെന്റര്‍ ഫോര്‍ റൂറല്‍ മാനേജ്‌മെന്റ്  എന്ന ഗവേഷണ സ്ഥാപനത്തെ മീനച്ചിലാറിന്റെ ഭൂപടം തയാറാക്കാനും മണല്‍ ഓഡിറ്റിങിനുമായി നിയോഗിച്ചത്.
റൂറല്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ ഡോ. ജോസ് ചാത്തുകുളം, ഒ.ജെ. ജോണ്‍, പി.ജി. രാമചന്ദ്രന്‍ നായര്‍, അബ്ദുറഹീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പഠനം.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  a month ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  a month ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  a month ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  a month ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  a month ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  a month ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  a month ago