ട്രെയിനില്‍ കഞ്ചാവ് കടത്ത്: രണ്ടു പേര്‍ പിടിയില്‍
കൊട്ടാരക്കര: ട്രെയിനില്‍ കഞ്ചാവ് കടത്തിയ ചിങ്ങവനം സ്വദേശികള്‍ പിടിയിലായി.
ചിങ്ങവനം തിരുവാതിര ഭവനില്‍ മൊട്ടബിനു എന്നു വിളിക്കുന്ന ബിനു(34), കെ.എസ് പുരം ആലപ്പാട്ട് വീട്ടില്‍ രഞ്ജിത്(21) എന്നിവരാണ് ആന്റിനര്‍ക്കോട്ടിക്ക് സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം കൊട്ടാരക്കര റെയില്‍വെസ്റ്റേഷനില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും ഒന്നേകാല്‍ കിലോ കഞ്ചാവും പിടിച്ചെടുത്തു.
ട്രെയിനില്‍ കഞ്ചാവ് എത്തുന്നുവെന്ന വിവരത്തെ തുടര്‍ന്ന് റൂറല്‍ പൊലിസിലെ ആന്റിനര്‍ക്കോട്ടിക്ക് സംഘം കുറച്ചുദിവസമായി ഇവിടം നിരീക്ഷിച്ചുവരികയായിരുന്നു.
സംഘത്തിലെ പ്രധാനിയായ ബിനു ഇരുപതോളം മോഷണക്കേസുകളിലും നിരവധി കഞ്ചാവു കേസുകളിലും പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. തമിഴ്‌നാട്ടിലെ ഉസലാംപെട്ടിയില്‍ നിന്നും വാങ്ങുന്ന കഞ്ചാവ് മധുര പാസഞ്ചറില്‍ തിരുവനന്തപുരം വഴി കൊട്ടാരക്കരയിലെത്തിക്കുകയും ഇവിടെ നിന്നും കുമളിയിലേക്ക് ബസില്‍ കടത്തുന്നതുമായിരുന്നു ഇവരുടെ രീതി.
സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്.ഐ ബിനോജ്, അംഗങ്ങളായ ഷാജഹാന്‍, ശിവശങ്കരപിള്ള, ആഷിര്‍ കോഹൂര്‍, അജയന്‍, രാധാകൃഷ്ണന്‍, ബിനു എന്നിവരും കൊട്ടാരക്കര എസ്.ഐ ശിവപ്രകാശ്, തഹസില്‍ദാര്‍ ദിവാകരന്‍ നായര്‍ എന്നിവരടങ്ങിയ
സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."