ആറാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
അഞ്ചല്‍: ആയൂരില്‍ ആറാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാനുള്ള യുവാവിന്റെ ശ്രമം അയല്‍വാസിയുടെ അവസരോചിതമായ ഇടപെടല്‍മൂലം പരാജയപ്പെട്ടു.
കഴിഞ്ഞദിവസം വൈകിട്ട് നാലരയോടെ ചെറുവക്കല്‍ പാറമുക്കിന് സമീപത്തായിരുന്നു സംഭവം. അമ്മൂമ്മയ്ക്ക് സുഖമില്ലെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയുമാണെന്ന് പറഞ്ഞാണ് അപരിചിതനായ യുവാവ് വിദ്യാര്‍ഥിനിയെ സമീപിച്ചത്.
ആശുപത്രിയിലേക്ക് പോകുന്നതിനായി ബൈക്കില്‍ കയറാനും ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞു. പെണ്‍കുട്ടി ആശയക്കുഴപ്പത്താല്‍ പകച്ചുനില്‍ക്കെ ഇയാള്‍ കൈയില്‍ കരുതിയിരുന്ന മിഠായികള്‍ പെണ്‍കുട്ടിയ്ക്ക് നീട്ടിയശേഷം ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. പെണ്‍കുട്ടി ഭയന്ന് നിലവിളിച്ചതോടെ സമീപവാസി വീട്ടില്‍ നിന്നും പുറത്തേക്കോടിയെത്തി. ഇതു കണ്ട യുവാവ് ബൈക്കുമായി രക്ഷപെട്ടു.
സ്കൂള്‍ ബസില്‍ നിന്നും ഇറങ്ങി വീട്ടിലേക്ക് നടന്നുപോകുന്നതിനിടെയാണ് യുവാവ് പെണ്‍കുട്ടിയുടെ മുന്നിലെത്തി ബൈക്കില്‍ കയറാന്‍ ആവശ്യപ്പെട്ടത്. പെണ്‍കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ പൊലിസില്‍ പരാതിനല്‍കി. പൂയപ്പള്ളി പൊലിസ് അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."