ചിതറയില്‍ വൈസ് പ്രസിഡന്റിനെതിരെ അവിശ്വാസവുമായി എല്‍.ഡി.എഫ്
ചിതറ: ഇടതുമുന്നണി ഭരിക്കുന്ന ചിതറ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടതിനു പിന്നാലെ വൈസ് പ്രസിഡന്റിനെതിരെ എല്‍.ഡി.എഫ് അംഗങ്ങള്‍ അവിശ്വാസത്തിന് നോട്ടീസ് നല്കി.
വൈസ് പ്രസിഡന്റായ കലയപുരം സൈയ്ഫുദ്ദീനെതിരെയാണ് ഇടതുമുന്നണിയിലെ 11 അംഗങ്ങള്‍ ചേര്‍ന്ന് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയ്ക്ക് അവിശ്വാസത്തിനുള്ള നോട്ടീസ് നല്‍കിയത്.
ആകെ 23 വാര്‍ഡുകളുള്ള ഗ്രാമപഞ്ചായത്തില്‍ എല്‍.ഡി.എഫിന് പതിനൊന്നും യു.ഡി.എഫിന് എട്ടും ബി.ജെ.പി, സ്വതന്ത്രര്‍ എന്നിവര്‍ക്ക് രണ്ടുവീതം അംഗങ്ങളുമാണുള്ളത്. സ്വതന്ത്രനായ വിജയിച്ച പേഴുംമൂട് സണ്ണി അടുത്തിടെ ബി.ജെ.പിയ്ക്കൊപ്പം ചേര്‍ന്നിരുന്നു. ഇതോടെ ഗ്രാമപഞ്ചായത്തില്‍ ബി.ജെ.പിയ്ക്ക് മൂന്ന് അംഗങ്ങളായി.
കഴിഞ്ഞദിവസം യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ എല്‍.ഡി.എഫിലേയും ബി.ജെ.പിയിലേയും അംഗങ്ങള്‍ വിട്ടുനിന്നിരുന്നു. യു.ഡി.എഫിലെ എട്ട് അംഗങ്ങളും വൈസ് പ്രസിഡന്റായ കലയപുരം സൈഫുദ്ദീനും മാത്രമാണ് ചര്‍ച്ചയ്ക്കെത്തിയത്. ഇതിനെ തുടര്‍ന്നാണ് പ്രമേയം പരാജയപ്പെട്ടത്.
അവിശ്വാസപ്രമേയത്തില്‍ ബി.ജെ.പി അംഗങ്ങള്‍ പങ്കെടുക്കാതെ വിട്ടുനിന്നത് സി.പി.എമ്മുമായുണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷെമീം, ബ്ലോക്ക് പ്രസിഡന്റ് എ.എ .ലത്തീഫ് എന്നിവര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."