HOME
DETAILS
MAL
കൊല്‍ക്കത്ത സന്ദര്‍ശിക്കാന്‍ ഉമര്‍ ഖാലിദിന് കോടതി അനുമതി
backup
May 09 2016 | 05:05 AM
കൊല്‍ക്കത്ത: രാജ്യദ്രോഹക്കുറ്റം നേരിടുന്ന ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിന് കൊല്‍ക്കത്തയില്‍ ഒരു ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഡല്‍ഹി കോടതി അനുമതി നല്കി.
ജെ.എന്‍.യു കാമ്പസില്‍ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ചാണ് ഉമറിനെതിരേ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
ഡല്‍ഹിയിലെ അഡിഷണല്‍ സെഷന്‍സ് ജഡ്ജി റീതേഷ് സിംഗാണ് ഉമറിന് സന്ദര്‍ശനാനുമതി നല്‍കിയത്. ഇതനുസരിച്ച് മെയ് 20 മുതല്‍ 23 വരെ കൊല്‍ക്കത്തയിലെ മുക്താങ്കന് ഹാളില്‍ ബസ്തര്‍ സോളിഡാരിറ്റി നെറ്റ് വര്‍ക്ക് കൊല്‍ക്കത്ത ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലുള്ള ചര്‍ച്ചയില്‍ ഉമര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."