സുന്നി സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള കൈയേറ്റം അപലപനീയം: സമസ്ത
തേഞ്ഞിപ്പലം: കാലങ്ങളായി പല സ്ഥലങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്നതും തലമുറകള്‍ക്ക് ദീനീ സേവനം പകര്‍ന്നതുമായ സുന്നി സ്ഥാപനങ്ങളും പള്ളികളും അതിക്രമങ്ങളിലൂടെ പൂട്ടിക്കാന്‍ ശ്രമിക്കുന്ന ചിലരുടെ ശ്രമങ്ങള്‍ അപലപനീയമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസ്താവിച്ചു.
പുളിക്കല്‍ ചാമപ്പറമ്പിലും മറ്റു നിരവധി മഹല്ലുകളിലും ഇത്തരം കുത്സിതശ്രമങ്ങള്‍ അരങ്ങേറുന്നു. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന മതസ്ഥാപനങ്ങളെ അക്രമങ്ങളഴിച്ചുവിട്ട് തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന ഈ വിഭാഗത്തിന് സര്‍ക്കാര്‍ കടിഞ്ഞാണിടണമെന്നും യോഗം ആവശ്യപ്പെട്ടു.
സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷനായി. എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ടി.പി. അബ്ദുല്ല മുസ്‌ലിയാര്‍ മേലാക്കം, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എം.എ. ചേളാരി, മോയിന്‍ കുട്ടി മാസ്റ്റര്‍, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ തൃശൂര്‍, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, അന്‍വര്‍ സ്വാദിഖ് മുസ്‌ലിയാര്‍ കര്‍ണാടക, അബൂബക്കര്‍ സാലൂദ് നിസാമി കാസര്‍കോട്, അബ്ദുസമദ് മൗലവി മുട്ടം, കെ.എ. സലാം ഫൈസി മുക്കം, എ.എ. ശരീഫ് ദാരിമി ഗൂഡല്ലൂര്‍, പി.ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി വാളക്കുളം, കെ.എച്ച്. അബ്ദുസ്വമദ് ദാരിമി എറണാകുളം, ഹാശിം ബാഖവി ഇടുക്കി, പി.എ ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ, അബ്ദുല്‍ കബീര്‍ ദാരിമി തിരുവനന്തപുരം, മുഹമ്മദ് ഖാസിം അന്‍വരി കന്യാകുമാരി പ്രസംഗിച്ചു. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക് സ്വാഗതവും ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം നന്ദിയും പറഞ്ഞു.
ചാമപ്പറമ്പ് അക്രമത്തില്‍ പരുക്കേറ്റ് മലപ്പുറം സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സുന്നി പ്രവര്‍ത്തകരെ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതാക്കള്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."