HOME
DETAILS

ഹരിപ്പാടിന്റെ ഹൃദയംതൊട്ടറിഞ്ഞ് പ്രസരിപ്പോടെ പി.പ്രസാദ്

  
backup
May 09 2016 | 06:05 AM

%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af%e0%b4%82%e0%b4%a4%e0%b5%8a%e0%b4%9f%e0%b5%8d
ബി.പത്മകുമാര്‍ ഹരിപ്പാട്: കുറഞ്ഞ സമയം കൊണ്ട് ഹരിപ്പാടിന്റെ ഹൃദയം കീഴടക്കിയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി പി.പ്രസാദിന്റെ പടയോട്ടം.ആദ്യഘട്ടത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അനായാസം ജയിച്ച് കയറുമെന്ന പ്രതീതി സൃഷ്ടിച്ച മണ്ഡലത്തില്‍ ശക്തമായ പോരാട്ടമാണ് പി.പ്രസാദെന്ന ലാളിത്യം നിറഞ്ഞ രാഷ്ട്രീയക്കാരന്‍ കാഴ്ച വെക്കുന്നത്.അതിനാല്‍ തന്നെ കേരളം ഉറ്റുനോക്കുന്ന വി.ഐ.പി മണ്ഡലത്തില്‍ പ്രവചനാതീതമാണ് കാര്യങ്ങള്‍. കോളാത്ത് ക്ഷേത്രത്തിന് സമീപമുള്ള വാടക വീട്ടില്‍ ഏഴര വെളുപ്പിന് ആള്‍ക്കൂട്ടമുണ്ടാകും.വീടിനുള്ളില്‍ മുഴുവന്‍ വൈദ്യുത വിളക്കുകളുടെ പ്രകാശം .ഹരിപ്പാട്ടെ എല്‍.ഡി.എഫ്.സ്ഥാനാര്‍ഥി പി.പ്രസാദിന്റെ താത്ക്കാലിക വാസസ്ഥലമാണിത്. സുഹൃത്തും കാര്‍ ഡ്രൈവറുമായ അജയനും മൈക്ക് ഓപ്പറേറ്റര്‍മാരുമുള്‍പ്പെടെ 12 പേരാണ് മൂന്നു മുറി സൗകര്യമുള്ള ഈ വീട്ടില്‍ താമസിക്കുന്നത്. താഴെ പായ വിരിച്ച് നിരന്ന് കിടക്കുകയാണ്. കടന്നു വരുന്നു, നിങ്ങളിലൊരാളായ സാധാരണക്കാരില്‍ സാധാരണക്കാരനായ പി.പ്രസാദ് സ്ഥാനാര്‍ത്ഥിയുടെ പൈലറ്റ് വാഹനത്തിന്റെ തലേദിവസം കേട്ട അനൗണ്‍സ്‌മെന്റ് ഓര്‍മ്മയില്‍ മുഴങ്ങി. ഈ വാക്കുകളുടെ സത്യസന്ധത തറയില്‍ വിരിച്ചിട്ട കിടക്കപ്പായില്‍ നിന്നും എഴുനേറ്റു വന്ന പ്രസാദിനെ കണ്ടപ്പോള്‍ തന്നെ ബോധ്യമായി. എല്ലാവരും തിടുക്കത്തില്‍ പ്രഭാതകൃത്യം പൂര്‍ത്തിയാക്കി അലക്കിത്തേച്ച വസ്ത്രവും ധരിച്ച് റെഡിയായി. സമയം 6 മണി. ലത്തീഫ് ,വിനോദ് എന്നീ പാര്‍ട്ടി പ്രവര്‍ത്തകരെത്തി.അവര്‍ക്കൊപ്പം ഡാണാപ്പടി ഭാഗത്തേക്ക് വീടുകള്‍ കയറാനായി പുറപ്പെട്ടു.ഇടയ്ക്ക് ഡാണാപ്പടിയിലെ ചായക്കടയില്‍ നിന്നും ഒരു കട്ടന്‍ ചായ കുടിച്ചു. ശേഷം വോട്ടര്‍മാരെ നേരില്‍ കാണാന്‍ വീടുകളിലേക്ക്. സമയം 9. രാവിലത്തെ കാപ്പി കുടിച്ചില്ലല്ലോയെന്ന് സ്ഥാനാര്‍ഥിയോട് കൂടെയുള്ളവര്‍ ഓര്‍മ്മപ്പെടുത്തുന്നു. കഴിക്കാം. എന്ന് തലയാട്ടി നങ്ങ്യാര്‍കുളങ്ങര ജംഗ്ഷനില്‍ കാത്തു നിന്നവരുടെ ഇടയിലേക്ക് ... 10 മണിക്ക് വലിയ കുളങ്ങരയില്‍ എത്തണം. വീണ്ടും പുറപ്പെടാനായി കാറില്‍ കയറുന്നതിനിടെ ജംഗ്ഷന്റെ പടിഞ്ഞാറുവശമുള്ള കടയില്‍ വണ്ടി നിര്‍ത്തി ഇറങ്ങി ഒരു ഏത്തപ്പഴം വാങ്ങി കഴിച്ചു.സ്ഥാനാര്‍ത്ഥിയല്ലേ , പണം വേണ്ടെന്നു കടക്കാരന്‍, വോട്ട് അഭ്യര്‍ത്ഥിച്ച ശേഷം വലിയകുളങ്ങരയിലേക്ക്. 10.30 ന് സി.പി.ഐ നേതാവ് വടക്കടം സുകുമാരന്റെ വീട്ടിലെത്തി .കാത്തു നിന്ന മുപ്പതോളം പ്രവര്‍ത്തകര്‍ക്കൊപ്പം വീട് കയറാനുള്ള തയ്യാറെടുപ്പ്, കാപ്പി കുടിച്ചിട്ടാകാം എന്ന് പ്രവര്‍ത്തകരുടെ നിര്‍ബന്ധം.ഏത്തപ്പഴം കഴിച്ചു, പിന്നീടാകാം എന്ന് മറുപടി. പുഴുങ്ങിയ ഏത്തപ്പഴം കൊണ്ടുവന്നെങ്കിലും ചൂട് കൂടുതലായതിനാല്‍ കഴിച്ചില്ല. നില്‍ക്കാന്‍ സമയവുമില്ല. സാറിന്റെ പ്രസംഗം കേട്ടിട്ടുണ്ട് ,ഇത്തവണ എന്റേയും, ഭാര്യയുടേയും വോട്ട് സാറിനാണ്. ആദ്യ വീട്ടിലെ പ്രതികരണം കേട്ട് സ്ഥാനാര്‍ത്ഥിയുടെ മറുചോദ്യം മക്കളും വോട്ടു ചെയ്യില്ലേയെന്നായിരുന്നു. അത് അവരെത്തുമ്പോള്‍ സാറ് നേരിട്ട് ചോദിച്ചോണമെന്ന് മറുപടി . എവിടേയും പ്രശ്‌നം കുടിവെള്ളമാണ്. മുറ്റത്ത് കുഴിയുണ്ടാക്കി പൈപ്പില്‍ ടാപ്പ് ഘടിപ്പിച്ച് തുള്ളി തുള്ളിയായി വരുന്ന വെള്ളം ശേഖരിക്കാന്‍കുടം വെച്ചിരിക്കുകയാണ്. രാത്രി ഒരു മണിയെങ്കിലുമാവണം ഒരു കുടം നിറയാനത്രേ. രണ്ടു മാസം കൂടി ക്ഷമിക്കൂ .., നമ്മുടെ സര്‍ക്കാര്‍ വന്നാല്‍ ആദ്യ പരിഗണന കൂടി വെള്ളത്തിനും, വീട് നല്‍കുന്നതിനു മെന്ന് പി.പ്രസാദിന്റെ മറുപടി.വീടുകയറുന്നതിനിടയില്‍ വരുന്ന ഫോണ്‍ കോളുകളും പരമാവധി അറ്റന്റ് ചെയ്യുന്നുണ്ട്. സമയം ഉച്ചക്ക് രണ്ട് മണി. പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും ഉച്ചഭക്ഷണം കഴിച്ച ശേഷം ഹരിപ്പാട്ടെ മരണ വീട്ടിലേക്ക്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നും ഫോണ്‍ വന്നു. പെട്ടെന്ന് എത്തണം. മണ്ഡലത്തിലും വന്നു ചേര്‍ന്നിതാ പി.പ്രസാദെന്ന സാരഥി പൈലറ്റ് വാഹനത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണ ഗാനം മുഴങ്ങി.സ്ഥാനാര്‍ഥി ഉള്‍പ്പെടെയുള്‍പ്പെടെയുള്ളവര്‍ തൃക്കുന്നപ്പുഴ പല്ലനയിലെ സ്വീകരണസ്ഥലത്തേക്ക്. വേദികളില്‍ നിന്നും വേദികളിലേക്ക് .രാത്രി 10ന് സ്വീകരണം കഴിഞ്ഞ് വരുന്ന വഴി തട്ടുകടയില്‍ നിന്നും ദോശയും ചമ്മന്തിയും കഴിച്ചു. പിന്നീട് ഹരിപ്പാട്ടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലേക്ക്. ചെറിയ ചര്‍ച്ചയ്ക്ക് ശേഷം വീണ്ടും പതിവ് വാസസ്ഥലത്തേക്ക്. കുറഞ്ഞ സമയം കൊണ്ട് ഹരിപ്പാടിന്റെ ഹൃദയം തൊട്ടറിഞ്ഞ് തികഞ്ഞ വിജയപ്രതീക്ഷയിലാണ് പി.പ്രസാദെന്ന് ആ മുഖത്തെ പ്രസരിപ്പ് കണ്ടാലറിയാം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  3 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  3 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  4 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  4 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  4 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  5 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  5 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  5 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  6 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  6 hours ago