ഉന്നത വിദ്യാഭ്യാസ മേഖലയില്‍ റൂസയുടെ പങ്ക് മുഖ്യം: മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് റൂസ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. സയന്‍സ് ആന്‍ഡ് ടെക്നോളജി മ്യൂസിയത്തില്‍ നടന്ന റൂസ ടെക്നിക്കല്‍ സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ പ്രഥമ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ലൈബ്രറികളുടെയും ലാബുകളുടെയും സൗകര്യം മെച്ചപ്പെടുത്തുന്നതിനും റൂസയുടെ ഫണ്ട് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ സംസ്ഥാന ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന റൂസ ടെക്നിക്കല്‍ സപ്പോര്‍ട്ട് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം റൂസ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറേറ്റിനു കീഴിലേക്ക് മാറ്റിയിട്ടുണ്ട്. ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി.ശ്രീനിവാസ്, റൂസ കോ-ഓര്‍ഡിനേറ്റര്‍ ഡോ.പത്മകുമാരി എന്നിവര്‍ സംബന്ധിച്ചു. റൂസ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ക്രിസ്റ്റി ക്ലമന്റ് പദ്ധതി വിശദീകരണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."