HOME
DETAILS

കുട്ടികളോടുള്ള ക്രൂരത അവസാനിപ്പിക്കാന്‍ ഇടപെടണം; മേധാപട്കര്‍ക്ക് നിവേദനം

  
backup
October 04 2016 | 19:10 PM

%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82%e0%b4%b0%e0%b4%a4-%e0%b4%85%e0%b4%b5


പാലക്കാട്: കുട്ടികളോടുള്ള ക്രൂരത അവസാനിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യാപികയുടെ ക്രൂരമായ മര്‍ദ്ദനത്തിനിരയായ ആനന്ദ് ശ്രീനിവാസന്‍ മേധാപട്കര്‍ക്ക് നിവേദനം നല്‍കി. നശാമുക്ത് ഭാരത് യാത്രയുമായി പാലക്കാടെത്തിയപ്പോഴാണ് മേധയെ കണ്ട് തനിക്കുണ്ടായ ക്രൂരമായ അനുഭവങ്ങള്‍ വിവരിച്ചുകൊണ്ട് നിവേദനം നല്‍കിയത്.
കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിയമപരമായി ഉത്തരവാദപ്പെട്ട പ്രധാന അധ്യാപിക തന്നെ കൊച്ചുകുട്ടികളോട് ക്രൂരത കാണിക്കുന്നത് വച്ചുപൊറുപ്പിക്കാനാവില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി ഉറപ്പാക്കുന്നതുവരെ ജനാധിപത്യ രീതിയിലുള്ള സമരപരിപാടികളുമായി മുന്നോട്ട് പോവണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളോട് മേധ ആവശ്യപ്പെട്ടു.
കുട്ടികളോടുള്ള ക്രൂരത അവസാനിപ്പിക്കുന്നതിനുള്ള പോരാട്ടത്തില്‍ ഞാനും നിങ്ങളോടൊപ്പമുണ്ടാവുമെന്ന് ആനന്ദിനോട് മേധ പറഞ്ഞു. ആനന്ദ് നല്‍കിയ നിവേദനത്തോടൊപ്പം മുഖ്യമന്ത്രിക്കും, വിദ്യാഭ്യാസ മന്ത്രിക്കും, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും പരാതി അയയ്ക്കുമെന്നും മേധ പറഞ്ഞു. നിവേദനം നല്‍കാനായെത്തിയ ആനന്ദ് ശ്രീനിവാസനൊപ്പം മുന്‍മന്ത്രി വി.സി.കബീര്‍, പ്ലാച്ചിമട സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാലന്‍, ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ടി.ആര്‍.സന്തോഷ്‌കുമാര്‍, കേരള സര്‍വോദയ മണ്ഡലം ജില്ലാ പ്രസിഡണ്ട് പുതുശ്ശേരി ശ്രീനിവാസന്‍, നല്ല ഭക്ഷണ പ്രസ്ഥാനം ജോ: സെക്രട്ടറി ഗിരീഷ് കടുന്തിരുത്തി, ഗാന്ധിദര്‍ശന്‍ സമിതി വൈസ് പ്രസിഡണ്ട് എസ്.വിശ്വകുമാരന്‍ നായര്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ മുന്നണി ജില്ലാ പ്രസിഡണ്ട് അമ്പലക്കാട് വിജയന്‍ തുടങ്ങിയവര്‍ പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് എയിഡഡ് യു.പി.സ്‌കൂളിലെ പ്രധാനാധ്യാപിക സിസ്റ്റര്‍ അന്നമേരി അകാരണമായി ആനന്ദ് ശ്രീനിവാസനെ ക്രൂരമായി മര്‍ദിച്ച് പല്ലിളക്കിയ സംഭവത്തെക്കുറിച്ചും പരാതി നല്‍കിയ രക്ഷിതാവ് പുതുശ്ശേരി ശ്രീനിവാസനെ സ്‌കൂള്‍ അധികാരികള്‍ വേട്ടയാടുന്നതിനെക്കുറിച്ചും മേധയോട് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago