HOME
DETAILS

ആറ്റിങ്ങല്‍ ദേശീയപാത: വണ്‍വേ നിലനിര്‍ത്താനുള്ള നീക്കത്തിനെതിരേ പ്രതിഷേധം

  
backup
October 04 2016 | 19:10 PM

%e0%b4%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%99%e0%b5%8d%e0%b4%99%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%b5%e0%b4%a3


ആറ്റിങ്ങല്‍: കച്ചേരിനടമുതല്‍ കിഴക്കേ നാലുമുക്ക് വരെയുളള ദേശീയപാത പൂര്‍ണമായും വണ്‍വേയാക്കി നിലനിര്‍ത്താനുളള പൊലിസ് നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. നിയന്ത്രണം സാധാരണക്കാര്‍ക്ക് മാത്രമാകുന്നുവെന്നതും ജനരോഷത്തിനിടയാക്കിയിട്ടുണ്ട്.
ഓണക്കാലത്ത് നടപ്പാക്കിയ ഗതാഗതപരിഷ്‌കാരമാണ് ഓണം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും പൊലിസ് തുടരുന്നത്. മുമ്പ് കിഴക്കേ നാലുമുക്കില്‍ നിന്ന് കച്ചേരിനടയിലേക്ക് ഇരുചക്രവാഹനങ്ങളെയും അത്യാവശ്യസര്‍വ്വീസുകളെയും കടത്തിവിട്ടിരുന്നു. തിരക്ക് കൂടുതലുളള ദിവസങ്ങളില്‍ ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുമായിരുന്നു.
ഓണത്തോടനുബന്ധിച്ച് തിരക്കൊഴിവാക്കാന്‍ വണ്‍വേ കര്‍ശനമാക്കാന്‍ പൊലിസ് തീരുമാനിച്ചു. പൊലിസിന്റെയും നഗരത്തിലെ വ്യാപാരികളുടെയും നഗരസഭാധികൃതരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലായിരുന്നു തീരുമാനം. എന്നാല്‍ ഓണക്കാലത്തേക്കു മാത്രമെടുത്ത തീരുമാനം ഇപ്പോഴും തുടരുകയാണ്.
നിലവില്‍ തിരുവനന്തപുരത്തു നിന്നുള്ള വാഹനങ്ങള്‍ കടത്തി വിടുന്ന പാലസ് റോഡിന് വീതി വളരെ കുറവാണ്. നടപ്പാതയുമില്ല. വലിയ വാഹനങ്ങളും ചെറിയ വാഹനങ്ങളുമെല്ലാം ഈ റോഡിലൂടെ വീരളത്തെത്തി ചിറയിന്‍കീഴ് റോഡിലൂടെ കച്ചേരിനടയിലെത്തിയാണ് പോകേണ്ടത്. ആറ്റിങ്ങല്‍ ഗവ. ജി. എച്ച്. എസ്. എസ്,ഗവ.ടൗണ്‍ യു. പി. എസ്, ഡയറ്റ് എന്നീ സ്‌കൂളുകളില്‍ നിന്നുളള നാലായിരത്തോളം കുട്ടികള്‍ ഈ റോഡ് വഴിയാണ് പോയിവരുന്നത്. മത്സര പരീക്ഷാകേന്ദ്രങ്ങളുള്‍പ്പെടെ നിരവധി സമാന്തരവിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഏതുസമയവും വാഹനത്തിരക്കുള്ള റോഡില്‍ , തീര്‍ത്തും അപകടകരമായ സാഹചര്യത്തിലാണ് കുട്ടികള്‍ കാല്‍നടയായി പോകുന്നത്. ഓണക്കാലത്ത് സ്‌കൂളുകളും മറ്റ് സ്ഥാപനങ്ങളുമെല്ലാം അവധിയായിരുന്നതിനാല്‍ ഇങ്ങനെയൊരു പ്രശ്‌നമുണ്ടായിരുന്നില്ല. ഓണാവധി കഴിഞ്ഞ് സ്‌കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നതോടെ സ്ഥിതിയാകെ മാറി. പക്ഷേ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പൊലിസ് തയാറായിട്ടില്ല.
കിഴക്കേ നാലുമുക്കില്‍ നിന്ന് കച്ചേരിനടയിലെത്തുന്ന
തിനിടയ്ക്കാണ് നഗരസഭാ കാര്യാലയവും രണ്ട് സ്വകാര്യ ആശുപത്രികളും സ്ഥിതി ചെയ്യുന്നത്.
കിഴക്കേ നാലുമുക്കില്‍ പൊലിസ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നതിന് അഞ്ച് മീറ്റര്‍ അപ്പുറത്ത് നിന്ന് സ്വകാര്യാശുപത്രിയിലേക്കുളള റോഡുണ്ട്. ഇവിടേക്ക് പോകുന്നവരെപ്പോലും ഇപ്പോള്‍ കടത്തിവിടുന്നില്ല. ഇവര്‍ പാലസ് റോഡിലൂടെ കച്ചേരിനടയിലെത്തി തിരിച്ച് വരണം. എന്നാല്‍ നിയന്ത്രണം കര്‍ശനമാക്കിയ പൊലിസിന്റെ സ്വന്തം വാഹനങ്ങള്‍ ദേശീയപാത വഴി തന്നെ പോയി വരും. നഗരസഭയുടെ വാഹനങ്ങള്‍ക്കും മന്ത്രിമാരുടെ വാഹനങ്ങള്‍ക്കും നിയന്ത്രണം ബാധകമല്ല. ഇതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പാലസ് റോഡില്‍ നടപ്പാത നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബി. സത്യന്‍ എം. എല്‍. എ ഇടപെട്ട് നടപ്പാത നിര്‍മ്മിക്കാന്‍ ഫണ്ടനുവദിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. പാലസ് റോഡില്‍ നടപ്പാത നിര്‍മ്മിക്കാതെയും ഇടറോഡുകള്‍ ഗതാഗതയോഗ്യമാക്കാതെയും നടപ്പാക്കിയിട്ടുളള ഗതാഗതപരിഷ്‌കാരം
അടിയന്തിരമായി പിന്‍വലിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago