ഗോവര്‍ധിനി പദ്ധതി: ജില്ലാതല ഉദ്ഘാടനം ഏഴിന്
കൊല്ലം: മൃഗസംരക്ഷണ വകുപ്പിന്റെ ഗോവര്‍ധിനി പദ്ധത ിയുടെ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ ഏഴിന് മന്ത്രി കെ. രാജു നിര്‍വഹിക്കും. പുനലൂര്‍ സ്വയംവര ഹാളില്‍ വൈകിട്ട് മൂന്നിന് നടക്കുന്ന ചടങ്ങില്‍ പുനലൂര്‍ മുനിസിപ്പല്‍ ചെയര്മാന് എം. എ രാജഗോപാല്‍ അധ്യക്ഷനാകും.
പുനലൂരിലെ രാത്രികാല വെറ്ററിനറി സേവനത്തിന്റെ ഉദ്ഘാടനം എന്‍ .കെ പ്രേമചന്ദ്രന് എം. പിയും മികച്ച ക്ഷീരകര്‍ഷകരെ ആദരിക്കലും അവാര്‍ഡ് വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ .ജഗദമ്മയും നിര്‍വഹിക്കും. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് .ജയമോഹന് കര്‍ഷകര്‍ക്കുള്ള ധനസഹായം വിതരണം ചെയ്യും. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ .എന്‍ .എന്‍ ശശി ആമുഖ പ്രഭാഷണം നടത്തും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ് .സജീഷ്(പത്തനാപുരം), രഞ്ജു സുരേഷ്(അഞ്ചല്‍), പുനലൂര്‍ മുനിസിപ്പാലിറ്റി വൈസ് ചെയര്‍പേഴ്സണ്‍ കെ പ്രഭ, കണ്‍സിലര്‍ ജി ജയപ്രകാശ്, ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ബി .ബാഹുലേയന്, ഡെപ്യൂട്ടി ഡയറക്ടര്‍(എ.എച്ച്) ഡോ. എം അനില്‍കുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഡി അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സെമിനാറില്‍ ഡോ പി.ബി പ്രസാദ്, ഡോ മനോജ് ജോണ്സണ് എന്നിവര്‍ ക്ലാസ് നയിക്കും. അഡീഷണല്‍ ഡയറക്ടര്‍ ഡോ. എ.എസ് രാജന് മോഡറേറ്ററാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."