HOME
DETAILS
MAL
നമന എല്ലെക് ശില്‍പശാല ഏഴിന്
backup
October 04 2016 | 20:10 PM
കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി പട്ടികവര്‍ഗവികസന വകുപ്പും, വിവര പൊതുജന സമ്പര്‍ക്ക വകുപ്പും സംയുക്തമായി സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി 'നമന എല്ലെക് ' (നമ്മുടെ നാളേക്കായ്) ശില്‍പശാല ഈ മാസം ഏഴിന് എടത്തോട് ക്ഷീരസഹകരണ സംഘം ഹാളില്‍ സംഘടിപ്പിക്കും. പട്ടികവര്‍ഗമേഖലയിലെ വികസന പ്രശ്‌നങ്ങള്‍, സാധ്യതകള്‍, നൂതന വികസന സങ്കല്‍പ്പങ്ങള്‍ എന്നിവ പങ്കുവെക്കുന്നതിനുള്ള അവസരമായി സംഘടിപ്പിക്കപ്പെടുന്ന ഈ സെമിനാറില്‍ പട്ടികവര്‍ഗ്ഗ ജനപ്രതിനിധികള്‍, ടി.എസ്.ബി. വര്‍ക്കിംഗ് ഗ്രൂപ്പ് പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കും. ശില്‍പ്പശാല രാവിലെ 9.30 ന് ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."