മുക്കം സര്‍വിസ് സഹകരണ ബാങ്ക് നിയമനം; യു.ഡി.എഫില്‍ പൊട്ടിത്തെറി എഴുത്തുപരീക്ഷ സ്റ്റേ ചെയ്തതായി ഒരു വിഭാഗം
മുക്കം: മുക്കം സര്‍വിസ് സഹകരണ ബാങ്കിലേക്ക് ഇന്ന് നടക്കാനിരിക്കുന്ന ഫാര്‍മസിസ്റ്റ്, ഫാര്‍മസി അസിസ്റ്റന്റ്, ഡ്രൈവര്‍ തസ്തികകളിലേക്ക് നടക്കുന്ന എഴുത്തുപരീക്ഷയുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ പൊട്ടിത്തെറി.
എഴുത്തുപരീക്ഷയും നിയമന നടപടികളും നിയമവിരുദ്ധമാണെന്നുചൂണ്ടിക്കാട്ടി ബാങ്ക് മെമ്പറും മുസ്ലിം ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമായ കെ.പി. അഹമ്മദ് കുട്ടി കോടതിയില്‍നിന്നും സ്റ്റേ ഓര്‍ഡര്‍ കൈപറ്റി. കോഴിക്കോട് സഹകരണ ആര്ബിട്രേഷന് കോടതി ജഡ്ജി എം.എ. കൃഷ്ണനുണ്ണിയാണ് പരീക്ഷ സ്റ്റേ ചെയ്തത്. സഹകരണ നിയമം 80 (5) പ്രകാരം സംവരണം പാലിക്കാതെ നിയമനം നടത്തുവാന്‍ അപേക്ഷ ക്ഷണിച്ചത് നിയമവിരുദ്ധ നടപടിയാണെന്ന് കെ.പി. അഹമ്മദ് കുട്ടി പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ കനത്ത പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. നിയമനവും പരീക്ഷയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എന്‍.പി. ശംസുദ്ധീന്‍ പറഞ്ഞു.
യു.ഡി.എഫ് ഭരിക്കുന്ന ബാങ്കിനെതിരേ മുസ്ലീം ലീഗിലേയും കോണ്‍ഗ്രസിലെ എ.ഐ ഗ്രൂപ്പുകളും ഒരുമിച്ച് രംഗത്തെത്തിയതോടെ ബാങ്ക് ഭരണവും പ്രതിസന്ധിയിലാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."