HOME
DETAILS
MAL
വോട്ടുകച്ചവടം നടത്തിയതു സി.പി.എം മറക്കരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
backup
May 09 2016 | 06:05 AM
മട്ടന്നൂര്‍: കോണ്‍ഗ്രസ്-ബി.ജെ.പി കൂട്ടുകെട്ടെന്ന് ആരോപിക്കുന്നവര്‍ 1985 ല്‍ കൂത്തൂപറമ്പില്‍ പിണറായി വിജയന് മത്സരിക്കുമ്പോള്‍ ജനസംഘം പ്രവര്‍ത്തകര്‍ പിണറായിക്ക് വോട്ടുപിടിച്ചതും ഉദുമയില്‍ കെ.ജി മാരാര്‍ക്ക് വേണ്ടി സി.പി.എം പരസ്പരം വോട്ടുകച്ചവടം നടത്തിയതും മറക്കരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് എം.പി. മട്ടന്നൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി പ്രശാന്തിന്റെ തെരഞ്ഞടുപ്പ് പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് വടകരയില്‍ താമസമാക്കിയതു നാടിനുതന്നെ ഭീഷണിയാണെന്നും ജയരാജന് താമസം തുടങ്ങിയതിനുശേഷം ഈ മേഖലയില്‍ രണ്ടു പേരാണ് ബോംബ് നിര്‍മാണത്തിനിടയില്‍ മരിച്ചതെന്നും മുല്ലപ്പള്ളി ആരോപിച്ചു. കെ.കെ കുഞ്ഞമ്മദ് അധ്യക്ഷനായി. അന്‍സാരി തില്ലങ്കേരി, കെ.വി ജയചന്ദ്രന്. പത്തുവയസുകാരി അനാമിക എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു കലാജാഥയും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."