സി.പി.എം പ്രവര്‍ത്തകനു കുത്തേറ്റ സംഭവം; ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു
തലശ്ശേരി: ഭജന സംഘത്തിലെ അംഗമായ സി.പി.എം പ്രവര്‍ത്തകനെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരേ തലശ്ശേരി പൊലിസ് കേസടുത്തു. ഇല്ലത്ത്താഴെ മണോളിക്കാവിനു സമീപം ചെട്ടിയാം വീട്ടില്‍ സി.വി രമേശ(46)നാണ് തലക്കു കുത്തേറ്റത്. തിങ്കളാഴ്ച രാത്രി 10.45 ഓടെയാണ് അക്രമം നടന്നത്. പരുക്കേറ്റ രമേശനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇല്ലത്ത്താഴെയിലെ ശ്രീനാരായണ ഗുരുവരാലയം ഭജന സംഘത്തിലെ അംഗമായ രമേശനും സംഘവും നവരാത്രിയോടനുബന്ധിച്ചു വീടുകളില്‍ പോയി ഭജന നടത്തി തിരിച്ചു വരുന്നതിനിടെയായിരുന്നു സംഭവം. മുളകുപൊടി വിതറിയ ശേഷം തലക്കു കുത്തുകയായിരുന്നുവെന്നു പരുക്കേറ്റ രമേശന് പരാതിപ്പെട്ടു. അക്രമി സംഘത്തെ കണ്ടണ്ട ഭജന സംഘത്തിലെ മറ്റംഗങ്ങള്‍ ഓടി രക്ഷപ്പെട്ടു.
ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകരായ വരുണ്‍, ജിതിന്, രണ്‍ദീപ്, പ്രവീണ്‍ എന്നിവര്‍ക്കെതിരേ പൊലിസ് കേസടുത്തു. സംഭവം അറിഞ്ഞു ജില്ലാ പൊലിസ് ചീഫ് സജ്ഞയ്കുമാര്‍ ഉള്‍പ്പെടെയുള്ള പൊലിസ് സംഘം രാത്രി തന്നെ ഇല്ലത്ത്താഴെ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."