HOME
DETAILS

മാഹി തിരുനാള്‍ ഇന്നുമുതല്‍

  
backup
October 05 2016 | 00:10 AM

%e0%b4%aa%e0%b4%95%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%af%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4


മാഹി: മാഹി സെന്റ് തെരേസാസ് തീര്‍ഥാടന കേന്ദ്രത്തിലെ തിരുനാളിന് ഇന്നു രാവിലെ 11.30ന് ഫാ. ജെറോം ചിങ്ങന്തറ കൊടിയേറ്റും. തിരുനാള്‍ വിളിച്ചറിയിച്ച് മാഹി നഗരസഭാ ഓഫിസില്‍ നിന്നു സൈറണ്‍ മുഴങ്ങും. ഉച്ചയ്ക്കു 12ന് അള്‍ത്താരയിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ അമ്മത്രേസ്യയുടെ തിരുസ്വരൂപം പ്രത്യേകം സജ്ജമാക്കിയ പീഠത്തില്‍ അലങ്കരിച്ച് പ്രതിഷ്ഠിക്കും. വൈകുന്നേരം 5.45ന് കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതലയ്ക്കു സെമിത്തേരി റോഡ് ജങ്ഷനില്‍ സ്വീകരണം നല്‍കും. 14നു തിരുനാള്‍ ജാഗരം. വൈകുന്നേരം അഞ്ചിന് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലിനു റെയില്‍വേ സ്റ്റേഷന്‍ റോഡ് ജങ്ഷനില്‍ സ്വീകരണം. രാത്രി ഏഴിന് തിരുസ്വരൂപം വഹിച്ചുള്ള നഗരപ്രദക്ഷിണം. 15നു പുലര്‍ച്ചെ രണ്ടുമുതല്‍ ഏഴുവരെ ദേവാലയത്തിനു മുന്നില്‍ ശയനപ്രദക്ഷിണം. രാവിലെ 10ന് കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് സ്വീകരണം. വൈകുന്നേരം അഞ്ചിന് മേരിമാതാ കമ്യൂണിറ്റി ഹാളില്‍ സുഹൃദ് സംഗമം. 22നു രാവിലെ 10.15ന് തലശ്ശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ടിനു സ്വീകരണം. ഉച്ചകഴിഞ്ഞു മൂന്നിന് വിശുദ്ധയുടെ തിരുസ്വരൂപം അള്‍ത്താരയിലെ രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ തിരുനാള്‍ സമാപിക്കും.

പകരം വയ്ക്കാനില്ലാത്ത
മാതൃകാ സാമൂഹ്യപ്രവര്‍ത്തകന്‍പരിയാരം: ഇന്നലെ വിടവാങ്ങിയ പരിയാരത്തെ കെ.വി ഗോപിനാഥന്‍ സാമൂഹ്യസേവനരംഗത്തും സാക്ഷരതാ പ്രവര്‍ത്തനത്തിലും പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു. പുസ്തങ്ങളുടെയും പ്രസിദ്ധീകരണങ്ങളുടെയും കെട്ടുകളില്ലാതെ ഗോപിനാഥനെ കാണാന്‍ കഴിയുമായിരുന്നില്ല.  തന്റെ കൈയിലുള്ള പുസ്തകങ്ങള്‍ മറ്റുള്ളവരെ വായിപ്പിക്കുന്നതിനായിരുന്നു അദ്ദേഹം ഏറെ ശ്രദ്ധ ചെലുത്തിയിരുന്നത്.  
ഭൂദാനപ്രസ്ഥാനത്തിലെ പ്രവര്‍ത്തകനായ പരേതനായ കെ.കെ കൃഷ്ണന്‍നായരുടേയും കെ.വി മീനാക്ഷിയമ്മയുടേയും മകനായ ഗോപിനാഥന്‍ സ്‌കൂള്‍ ജീവിതകാലത്തു വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി. സ്‌കൂള്‍ പഠനത്തിനുശേഷമാണു വിശ്രമമില്ലാത്ത സാമൂഹ്യപ്രവര്‍ത്തന രംഗത്തേക്കു ഗോപിനാഥന്‍ പ്രവേശിക്കുന്നത്.
പി.എന്‍ പണിക്കര്‍, പി.ടി ഭാസ്‌ക്കരപണിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സാക്ഷരതാ പ്രവര്‍ത്തനങ്ങളില്‍ അവര്‍ക്കൊപ്പം കേരളത്തിലങ്ങോളമിങ്ങോളം പ്രവര്‍ത്തിച്ചു. കണ്ണൂര്‍ ജില്ലയിലെ ഏച്ചില്‍മൊട്ട, പരിയാരം, ഓണപ്പറമ്പ, ഏഴോം ഗ്രാമങ്ങളിലെ വയോജനങ്ങളെ സാക്ഷരരാക്കാന്‍ ഗോപിനാഥന്‍ നടത്തിയ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. രക്ഷകനും ഉപദേശകനുമായി അവര്‍ ഗോപിനാഥനെ കണ്ടു. റേഷന്‍ കാര്‍ഡ് നേടിക്കൊടുക്കല്‍, വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കല്‍, സൗരോര്‍ജ പദ്ധതി എന്നിങ്ങനെ അദ്ദേഹം ഇടപെടാത്ത കാര്യങ്ങള്‍ കുറവായിരുന്നു.
കടലോര പ്രദേശങ്ങളായ തലശ്ശേരി ചാലില്‍, അഴീക്കോട്, തിരുവനന്തപുരം ബീമാപള്ളി, ആദിവാസി മേഖലകളായ കണ്ണവം, വയനാട് എന്നിവിടങ്ങളില്‍ ഗോപിനാഥന്‍ നടത്തിയ സാമൂഹ്യ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. കടലോരപ്രദേശങ്ങളില്‍ വയോജനക്ലാസുകളും സംഘടിപ്പിക്കുകയുണ്ടായി. അക്ഷീണമായ ഈ പ്രവര്‍ത്തനങ്ങള്‍ക്കു രാഷ്ട്രം ഗോപിനാഥനെ അംഗീകരിച്ചതു മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള ദേശീയ യുവജന അവാര്‍ഡ് നല്‍കിയാണ്. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയില്‍ നിന്നു 1989ല്‍ പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോഴും താന്‍ നേടിയതു വലിയൊരു ബഹുമതിയാണെന്ന ഭാവമൊന്നും ഉണ്ടായിരുന്നില്ല. അവാര്‍ഡിന്റെ തിളക്കത്തില്‍ ഭ്രമിച്ചുപോകാതെ അഗതികളുടേയും അശരണരുടേയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായി ഗോപിനാഥന്‍ തുടര്‍ന്നു. 1982ലെ കാന്‍ഫെഡ് അവാര്‍ഡും 1993ലെ ശാന്തിഗ്രാം അവാര്‍ഡും ഉള്‍പ്പെടെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള ഒട്ടേറെ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി.
ലോകശ്രദ്ധയാകര്‍ഷിച്ച കേരളത്തിന്റെ സമ്പൂര്‍ണ സാക്ഷരതാ പ്രവര്‍ത്തനം വിജയിപ്പിക്കുന്നതില്‍ ഗോപിനാഥന്റെ പങ്ക് ഏറെയാണ്. തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയത്.
കൃത്യമായ ഭക്ഷണമില്ലാതെ വിശ്രമരഹിതമായ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ഗോപിനാഥനെ രോഗക്കിടക്കയിലേക്കു മാറ്റുകയായിരുന്നു. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ രാജേഷ് ചെയര്‍മാനും തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍   പി രഞ്ജിത്ത് കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരികയായിരുന്നു.
അക്ഷരങ്ങളില്ലാത്ത ലോകത്തേക്കു ഗോപിനാഥന്‍ വിടവാങ്ങുമ്പോള്‍ അവസാനിക്കുന്നതു സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെയും നിസ്വാര്‍ഥമായ സാമൂഹ്യപ്രവര്‍ത്തനത്തിന്റെയും ഒരു കാലഘട്ടമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  23 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  38 minutes ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  42 minutes ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago