HOME
DETAILS

സദാനന്ദന്‍ മാസ്റ്റര്‍ ഇത് ജീവിക്കുന്ന രക്തസാക്ഷി...

  
backup
May 09 2016 | 06:05 AM

%e0%b4%b8%e0%b4%a6%e0%b4%be%e0%b4%a8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a4
കാസര്‍കോട്: രാഷ്ട്രീയ അക്രമത്തില്‍ ഇരുകാലുകളും തകര്‍ന്ന് കൃത്രിമ കാലുകളുമായി ജീവിക്കുന്ന, കൂത്തുപറമ്പിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സദാനന്ദന്‍ മാസ്റ്ററുടെ കൈ ഉയര്‍ത്തിപിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വികാരഭരിതനായി ഇങ്ങനെ പറഞ്ഞു; 'ഇത് ജീവിക്കുന്ന രക്തസാക്ഷി.....' പ്രധാനമന്ത്രിയുടെ പെട്ടെന്നുള്ള വികാരം കണ്ട വിദ്യാനഗറിലെ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളും ഒരു നിമിഷം സ്തബ്ധരായി. കാസര്‍കോട് ഇതുവരെ കാണാത്ത റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് വേദിയിലുണ്ടായിരുന്ന സദാനന്ദന്‍ മാസ്റ്ററുടെ വലത് കൈ പിടിച്ച് പ്രധാനമന്ത്രി ഉയര്‍ത്തിയത്. തന്റെ കൈ പിടിച്ചുയര്‍ത്തി പ്രധാനമന്ത്രി പ്രസംഗവേദിക്കരികില്‍ നിന്നപ്പോള്‍ സദാനന്ദന്‍ മാസ്റ്ററും ഒരു നിമിഷം പകച്ചുപോയി. 'ഇത് സദാനന്ദന്‍ മാസ്റ്ററാണ്. ജീവിച്ചിരിക്കുന്ന രക്തസാക്ഷി. കേരളത്തില്‍ പാര്‍ട്ടിക്ക് വേണ്ടി മരിച്ച് ജീവിച്ച ഇത്തരം നേതാക്കളുണ്ടെന്ന് ഡല്‍ഹിയിലുള്ള പലര്‍ക്കുമറിയില്ല. താന്‍ വിശ്വസിച്ച പ്രത്യയശാസ്ത്രത്തെ പിന്തുടര്‍ന്നതിന്റെ പേരില്‍ സാമൂഹിക പ്രവര്‍ത്തകനായ സദാനന്ദന്‍ മാസ്റ്ററുടെ കാലുകള്‍ വെട്ടിയെടുക്കുകയായിരുന്നു. കേരളത്തിലെ അക്രമരാഷ്ട്രീയത്തിന്റെ ഇരയാണിദ്ദേഹം.' ശബ്ദമുയര്‍ത്തി, വികാരഭരിതനായി നാലുപാടും നോക്കി പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ വേദി ഒന്നടങ്കം എഴുന്നേറ്റ് നിന്നു. ഇത് ഡല്‍ഹിയിലുള്ള പത്രപ്രവര്‍ത്തകര്‍ അറിയണം. ഇങ്ങനെ ഒരാള്‍ ജീവിച്ചിരിപ്പുണ്ടെന്ന്, 'അക്രമരാഷ്ട്രീയം ഉപേക്ഷിക്കണം. വികസനരാഷ്ട്രീയം നെഞ്ചോടു ചേര്‍ത്തുപിടിക്കണം.' അദ്ദേഹം പറഞ്ഞു. 1994 ജനുവരി 25ന് രാത്രിയാണ് സഹോദരിയുടെ വിവാഹ നിശ്ചയം ക്ഷണിച്ച് ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് സദാനന്ദന്‍ മാസ്റ്റര്‍ക്ക് നേരെ അക്രമമുണ്ടായത്. കേരളത്തിലെ സി.പി.എമ്മിന്റെ അക്രമരാഷ്ട്രിയത്തിന് ഉദാഹരണമായി എടുത്തുകാണിക്കുകയായിരുന്നു സദാനന്ദന്‍ മാസ്റ്ററെ.. പടം---കാസര്‍കോട് എന്‍.ഡി.എ തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കാലുകള്‍വെട്ടിയിട്ടും ജീവിതം നയിക്കുന്ന സ്ഥാനാര്‍ഥി സദാനന്ദന്‍ മാസ്റ്ററെ ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും കൈചേര്‍ത്തുയര്‍ത്തി പരിചയപ്പെടുത്തുന്നു


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  12 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  12 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  12 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  13 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  13 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  14 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  14 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  14 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  15 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  15 hours ago