HOME
DETAILS
MAL
രസതന്ത്ര നൊബേല്‍ പുരസ്കാരം മൂന്നുപേര്‍ക്ക്
backup
October 05 2016 | 13:10 PM
സ്റ്റോക്ക് ഹോം: ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം മൂന്നുപേര്‍ പങ്കിട്ടു. തന്മാത്രയുടെ വളരെചെറിയ യന്ത്രഘടന രൂപപ്പെടുത്തിയതിനാണ് പുരസ്കാരം.
ഫ്രാന്‍സിലെ സ്ട്രാസ് ബര്‍ഗ് സര്‍വകലാശാലയിലെ ഴാന്‍ പിയറി സൗവാഷ്, അമേരിക്കയിലെ എവന്സറ്റണ് നോര്‍ത്ത് വെസ്റ്റേണ്‍ സര്‍വകലാശാലയിലെ ജെ. ഫ്രസര്‍ സ്റ്റൊഡാര്‍ട്ട്, നെതര്‍ലന്‍ഡ്സിലെ ഗ്രോണിഗെന്‍ സര്‍വകലാശാലയിലുള്ള ബര്‍ണാഡ്.എല്‍.ഫെരിംഗ എന്നിവരാണ് പുരസ്കാരം പങ്കിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."