യുദ്ധമുണ്ടായാല്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്ന് ബംഗ്ലാദേശ്
ധാക്ക: അതിര്‍ത്തി സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യാ-പാക് ബന്ധം വഷളായതോടെ ഇന്ത്യക്ക് പിന്തുണയുമായി ബംഗ്ലാദേശ്. ഇന്ത്യാ-പാക് യുദ്ധമുണ്ടായാല്‍ തങ്ങള്‍ ഇന്ത്യയെയായിരിക്കും പിന്തുണയ്ക്കുകയെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദു സമാന് ഖാന് കമാല്‍ പറഞ്ഞു.
ഇരു രാജ്യങ്ങളും ബംഗ്ലാദേശിന്റെ സുഹൃത്തുക്കളാണ്. എന്നാല്‍ പല നിര്‍ണായക ഘട്ടങ്ങളിലും സഹായിച്ചത് ഇന്ത്യയാണ്. അതുകൊണ്ടാണ് യുദ്ധമുണ്ടായാല്‍ തങ്ങള്‍ ഇന്ത്യയെ പിന്തുണക്കുമെന്ന് പറയാന്‍ കാരണമെന്നും ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
ബംഗ്ലാദേശ്, പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്നില്ല. അവരുടെ അതിര്‍ത്തി പ്രദേശം ബംഗ്ലാദേശില്‍ നിന്നും 1200 കിലോമീറ്റര്‍ അകലെയാണ്. അവര്‍ എന്തു ചെയ്താലും അത് തങ്ങളുടെ രാജ്യത്തെ ബാധിക്കില്ലെന്നും കമാല്‍ പറഞ്ഞു. 1971ല്‍ പാകിസ്താനുമായി ബംഗ്ലാദേശ് ഏറ്റുമുട്ടിയതാണ്. അന്ന് അവരെ പരാജയപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തുവെന്നും കമാല്‍ പറഞ്ഞു. സെപ്തംബര്‍ 18ന് കശ്മിരിലെ ഉറി സൈനിക കേന്ദ്രത്തിനു നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണമാണ് ഇന്ത്യാ-പാക് ബന്ധം വഷളാകാന്‍ കാരണം. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യ ശക്തമായ നടപടികള്‍ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."