ജില്ലാ ആശുപത്രിയില്‍ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം
വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയില്‍ പട്ടാപകല്‍ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. ഒ.പി ബ്ലോക്കിനോട് ചേര്‍ന്ന ബാത്ത് റൂമിലെ ക്ലോസെറ്റ് അക്രമികള്‍ തല്ലിതകര്‍ത്തു. അക്രമികളെ പിടികൂടാനോ കണ്ടെത്താനോ ആശുപത്രി അധികൃതര്‍ക്ക് കഴിഞ്ഞില്ല. ആശുപത്രി അധികൃതര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. പകല്‍ സമയത്ത് സുരക്ഷാ ജീവനക്കാര്‍ ഉള്ളപ്പോഴാണ് അക്രമം നടന്നത്. ഇതോടെ ഒ.പിയോട് ചേര്‍ന്നുള്ള ബാത്ത് റൂമുകള്‍ ആശുപത്രി അധികൃതര്‍ അടച്ചിട്ടു. ബാത്ത് റൂമിന്റെ വാതിലില്‍ ബാത്ത് റൂം ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും സ്ഥാപിച്ചു. ഇതോടെ ഒ.പിയിലെത്തുന്ന രോഗികള്‍ ദുരിതത്തിലായി.
പ്രതിദിനം നൂറ് കണക്കിന് പേരാണ് ജില്ലാ ആശുപത്രിയില്‍ വിവിധ അസുഖങ്ങള്‍ ബാധിച്ച് ചികിത്സ തേടിയെത്തുന്നത്. ശുചി മുറികള്‍ അടച്ചിട്ടതോടെ രോഗികള്‍ വലിയ ദുരിതത്തിലായി. അടച്ച ബാത്ത് റൂമുകള്‍ എന്ന് തുറക്കുമെന്ന് പോലും പറയാന്‍ അധികൃതര്‍ക്ക് കഴിയാത്ത സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."