HOME
DETAILS

ഇടുക്കി പദ്ധതി; നിര്‍ദേശം സമഗ്ര നവീകരണം; കെ.എസ്.ഇ.ബി നീക്കം 'ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാന്‍'

  
backup
October 05 2016 | 19:10 PM

%e0%b4%87%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%87%e0%b4%b6

തൊടുപുഴ: ഇടുക്കി പദ്ധതിയുടെ ജനറേറ്ററുകളുടെ നവീകരണം സംബന്ധിച്ച് വിദഗ്ധ സമതികള്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ അവഗണിച്ച് 'ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാന്‍' കെ.എസ്.ഇ.ബി നീക്കം. സാങ്കേതികമായി കാലഹരണപ്പെട്ട ഒന്നാം ഘട്ടത്തിലെ മൂന്ന് ജനറേറ്ററുകളുടെ സമഗ്ര നവീകരണമാണ് ആവശ്യമായിട്ടുള്ളത്. ജനറേറ്റര്‍, ടര്‍ബൈന്‍, പവര്‍ ട്രാന്‍സ്‌ഫോമറുകള്‍ എന്നിവ പൂര്‍ണമായും മാറ്റിസ്ഥാപിച്ചെങ്കില്‍ മാത്രമേ പവര്‍ ഹൗസിന് പൂര്‍ണശേഷി വീണ്ടെടുക്കാനാകൂ എന്നാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കണ്‍ട്രോള്‍ സിസ്റ്റം, സ്വിച്ച്‌യാര്‍ഡ് യന്ത്രസാമഗ്രികള്‍, ഗവേണറുകള്‍, എക്‌സൈറ്റര്‍ എന്നിവ മാത്രം നവീകരിക്കാനാണ് ഇപ്പോള്‍ ബോര്‍ഡ് തീരുമാനം. ഇതിനായി അല്‍സ്‌റ്റോം കമ്പനിയ്ക്ക് 47.84 കോടി രൂപയ്ക്ക് കെ.എസ്.ഇ.ബി ടെണ്ടര്‍ നല്‍കിക്കഴിഞ്ഞു.  ബംഗളുരുവിലെ സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആര്‍.എല്‍.എ (റെസിഡ്യുവല്‍ ലൈഫ് അനാലിസിസ്) പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നവീകരണമെന്നാണ് ബോര്‍ഡിന്റെ വിശദീകരണം. പഠനങ്ങള്‍ക്ക് മാത്രമായി കെ.എസ്.ഇ.ബി ലക്ഷങ്ങള്‍ ചെലവാക്കിക്കഴിഞ്ഞു.
ആദ്യഘട്ട ജനറേറ്ററുകളും അനുബന്ധ സംവിധാനങ്ങളും സാങ്കേതികമായി കാലഹരണപ്പെട്ടു എന്നതു സംബന്ധിച്ച് വൈദ്യുതി ബോര്‍ഡിന് നല്ല ബോധ്യമുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇടുക്കി പദ്ധതി ഷട്ട്ഡൗണ്‍ ചെയ്താല്‍ കേരളം ഇരുട്ടിലാകുമെന്ന് ഉറപ്പാണ്. സംസ്ഥാനത്തിന്റെ പീക്ക്‌ലോഡ് ആവശ്യം നിര്‍വഹിക്കുന്നത് ഇടുക്കി പദ്ധതിയാണ്. വൈകിട്ട് ആറു  മുതല്‍ 10 വരെ കളമശേരി ലോഡ് ഡെസ്പാച്ച് സെന്ററിന് ഇടുക്കി പദ്ധതിയുടെ സേവനം കൂടാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല. അല്ലെങ്കില്‍ വന്‍വില നല്‍കി വൈദ്യുതി പുറത്തുനിന്നും വാങ്ങേണ്ടിവരും. ഭാഗിക നവീകരണമാണെങ്കില്‍ വലിയ പരുക്കു കൂടാതെ തത്ക്കാലത്തേക്കു പിടിച്ചു നില്‍ക്കാനാകുമെന്നാണ് കെ.എസ്.ഇ.ബി വിലയിരുത്തല്‍. തന്നെയുമല്ല സമഗ്ര നവീകരണത്തിന് 600 കോടി രൂപയിലധികം വേണ്ടിയും വരും. അടുത്ത ജൂലൈയില്‍ ആദ്യ യൂനിറ്റിന്റെ പണി തുടങ്ങാവുന്ന രീതിയിലാണ് ഇപ്പോള്‍ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ആദ്യ യൂനിറ്റ് എട്ടു മാസം കൊണ്ടു നവീകരിച്ച ശേഷമാണ് രണ്ടാം യൂനിറ്റിന്റെ പണി തുടങ്ങുക. രണ്ടാം യൂനിറ്റ് ഏഴു മാസം കൊണ്ടും മൂന്നാം യൂനിറ്റ് ആറുമാസം കൊണ്ടും പൂര്‍ത്തിയാക്കും.
1976 ഫെബ്രുവരി 16 നാണ് ഇടുക്കി പദ്ധതി കമ്മിഷന്‍ ചെയ്തത്. 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. മൂന്ന് ജനറേറ്ററുകള്‍ വീതം രണ്ടു ഘട്ടങ്ങളിലായാണു സ്ഥാപിച്ചത്. ഒരോ ജനറേറ്ററുകള്‍ക്കും പദ്ധതിയുടെ നിര്‍മാതാക്കളായ കനേഡിയന്‍ വിദഗ്ധര്‍ കണക്കാക്കിയ പരമാവധി ആയുസ് രണ്ടുലക്ഷം മണിക്കൂറാണ്. എന്നാല്‍ ഇതിനകം എല്ലാ ജനറേറ്ററുകളും മൂന്നു ലക്ഷം മണിക്കൂര്‍ പ്രവര്‍ത്തച്ചു കഴിഞ്ഞു.
25 വര്‍ഷത്തെ കാലാവധിയാണ് കമ്പനി നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ച് ജനറേറ്ററുകളുടെ കാലാവധി കഴിഞ്ഞിട്ട് 15 വര്‍ഷമായി. 2002 ല്‍ വൈദ്യുതി ബോര്‍ഡിലെ ഓഫിസേഴ്‌സ് അസോസിയേഷനും 2003 ല്‍ വിദഗ്ധ സമിതിയും ജനറേറ്ററുകളുടെ കാലപ്പഴക്കം സംബന്ധിച്ചു മുന്നറിയിപ്പു നല്‍കിയിരുന്നു.  2000 ത്തിനു ശേഷം ജനറേറ്ററുകള്‍ തകരാറിലാകുന്നതു പതിവാണ്. 2001 ല്‍ പാനല്‍ ബോര്‍ഡ് പൂര്‍ണമായും കത്തി നശിച്ചിരുന്നു. 2010 ജൂണ്‍ 20 ന് ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരു വനിതാ എന്‍ജിനിയറടക്കം രണ്ട് ഉദ്യോഗസ്ഥരുടെ ജീവന്‍ പൊലിഞ്ഞതിനുപുറമെ വന്‍ സാമ്പത്തിക നഷ്ടവുമുണ്ടായി. പവര്‍ ഹൗസ് സമഗ്ര നവീകരണത്തിന് കേന്ദ്ര വൈദ്യുതി അതോറിട്ടിയും നിര്‍ദേശം നല്‍കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ; മെട്രോ സമയം നീട്ടി

uae
  •  a month ago
No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago
No Image

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി

Kerala
  •  a month ago
No Image

തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

National
  •  a month ago
No Image

സോഷ്യല്‍മീഡിയ വഴി പരിചയം; നഗ്‌നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍

Kerala
  •  a month ago
No Image

നാടുവിട്ടത് മാനസിക പ്രയാസം മൂലം; കാണാതായ ഡപ്യൂട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി

Kerala
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്; തഹസില്‍ദാര്‍ പദവിയില്‍ നിന്ന് മാറ്റണമെന്ന് മഞ്ജുഷ

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago