HOME
DETAILS
MAL
നഗരത്തിലെ ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു
backup
October 05 2016 | 19:10 PM
കാസര്‍കോട്: നഗരത്തിലെ ഹോട്ടലുകളില്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു. നഗരത്തിലെ ഹോട്ടലുകളിലും ബിയര്‍പാര്‍ലറുകളിലും നഗരസഭയുടെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണു പഴകിയ ഇറച്ചിയും കറികളും ചപ്പാത്തികളും ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്.
ഇന്നലെ രാവിലെ 6.30 മുതല്‍ 8.30 വരെയാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ജെ.കെ റസിഡന്‍സി, നുള്ളിപ്പാടിയിലെ ഹൈവേ കാസില്‍ തുടങ്ങിയ ബിയര്‍ പാര്‍ലറുകളിലും തായലങ്ങാടിയിലെ ജിറ്റ, കറന്തക്കാട്ടെ ഉഡുപ്പി ആര്യഭവന്, വിദ്യാനഗറിലെ അറേബ്യന്‍ മെക്സിക്കോ തുടങ്ങിയ ഹോട്ടലുകളില്‍ നിന്നുമാണു പഴകിയ ഭക്ഷണം കണ്ടെത്തിയത്. ഇവ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."