നെല്‍ച്ചെടികളില്‍ മുഞ്ഞരോഗം വ്യാപകമായി
അമ്പലപ്പുഴ: പുന്നപ്ര, അമ്പലപ്പുഴ, പുറക്കാട് കൃഷി ഭവനുകളുടെ കീഴിലുളള പാടശേഖരങ്ങളില്‍ നൂറൂദിവസം പ്രായമെത്തിയ നെല്‍ച്ചെടികളില്‍ മുഞ്ഞരോഗം വ്യാപകമായിരിക്കുന്നു.
ഈ സ്ഥലങ്ങളില്‍ അടിയന്തിരമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് കര്‍ഷകസംഘം അമ്പലപ്പുഴ ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
കൃഷിനാശം വിലയിരുത്തി കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണം.
ഒപ്പം കൊയ്ത്ത് യന്ത്രങ്ങള്‍ ആവശ്യാനുസരണം യഥാസമയം എത്തിക്കുന്നതിനുളള നടപടിയും കൈക്കൊളളണം. കിറ്റ്‌കോയുടെ അമ്പലപ്പുഴയിലെ ഓഫീസ് അങ്കണത്തിലുളള 60 ഓളം കൊയ്ത്ത് യന്ത്രങ്ങളില്‍ നാമമാത്രമായവയാണ് പ്രവര്‍ത്തനക്ഷമമായിട്ടുളളത്.
മുഴുവന്‍ യന്ത്രങ്ങളും അടിയന്തിരമായി പ്രവര്‍ത്തനക്ഷമമാക്കി കര്‍ഷകര്‍ക്ക് കുറഞ്ഞനിരക്കില്‍ ലഭ്യമാക്കണമെന്നും കിറ്റ്‌കോയിലെ കൊയ്ത്ത് യന്ത്രങ്ങള്‍ ഉപയോഗശൂന്യമായി നശിക്കുന്നതിനെതിരെ ഉദ്യോഗസ്ഥര്‍ ജാഗ്രത കാട്ടിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്നും കര്‍ഷകസംഘം ഏരിയ പ്രസിഡന്റ് ജി ആനന്ദന്‍ പിളളയും സെക്രട്ടറി ആര്‍ രജിമോനും പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."