ജങ്കാര്‍ ജെട്ടികള്‍ പുതുക്കി നിര്‍മിക്കുന്നതിന് നടപടിയായി
പൂച്ചാക്കല്‍: പാണാവള്ളിയിലെയും പെരുമ്പളം മാര്‍ക്കറ്റ് ഫെറിയിയിലെയും ജങ്കാര്ജെട്ടികള് പുതുക്കി നിര്‍മിക്കുന്നതിന് നടപടിയായി. പാണാവള്ളി പെരുമ്പളം സര്‍വീസിനായി എ.എം. ആരിഫ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച ജങ്കാര്‍ ഇരു ജെട്ടികളിലും അടുപ്പിക്കുന്നതിനാണ് ജെട്ടികള്‍ പുതുക്കി നിര്‍മിക്കുന്നത്.
ജെട്ടികള്‍ പുതുക്കുന്നതിന് 4.70000 രൂപയ്ക്കാണ് കരാറായിരിക്കുന്നതെന്ന് ഇതിന്റെ നിര്‍മാണ ചുമതലയുള്ള ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ പറഞ്ഞു. എംഎല്‍എ ഫണ്ടില്‍ നിന്നു തന്നെയാണ് തുക ചെലവഴിക്കുന്നത്. നിലവിലെ ജങ്കാര്ജെട്ടികള് ഉയര്‍ത്തി പുനര്‍നിര്‍മിക്കുകയാണ് ചെയ്യുന്നത്. നിര്‍മാണം തുടങ്ങി പരമാവധി വേഗം നിര്‍മാണം തീര്‍ക്കലാണ് ലക്ഷ്യമിടുന്നതെന്നും ജങ്കാര്‍ജെട്ടി നിര്‍മാണ സമയത്ത് നിലവിലുള്ള ജങ്കാര്‍ സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍ തീരുമാനമെടുക്കുമെന്നും ഇറിഗേഷന്‍ അധികൃതര്‍ പറഞ്ഞു.
എംഎല്‍എ ഫണ്ടിലെ ജങ്കാറിന്റെ ഉദ്ഘാടനം നടത്തിയെങ്കിലും അത് സര്‍വീസിനിടെ ഇരുജെട്ടികളിലും അടുപ്പിക്കുന്നതിന് വലിപ്പവ്യത്യാസം പ്രശ്നമായതിനാല്‍ ജങ്കാര്‍ മാസങ്ങളായി പെരുമ്പളത്ത് നങ്കൂരമിട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."