HOME
DETAILS

മിനി വാട്ടര്‍ സ്‌കീം പദ്ധതി പാളി; അപകട ഭീഷണി ഉയര്‍ത്തി ടാങ്കുകള്‍

  
backup
October 05 2016 | 20:10 PM

%e0%b4%ae%e0%b4%bf%e0%b4%a8%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%80%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d


പൂച്ചാക്കല്‍: കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ജില്ലയില്‍ നടപ്പാക്കിയ മിനി വാട്ടര്‍ സ്‌കീം പദ്ധതി ഗ്രമീണര്‍ക്ക് ഭീഷണിയാകുന്നു. ജപ്പാന്‍ കുടിവെള്ള പദ്ധതിയ്ക്കു മുന്‍പേ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയ പദ്ധതിപ്രകാരമുള്ള വാട്ടര്‍ ടാങ്കുകളാണ് ലക്ഷ്യം കാണാതെ നാടിന് ഭീഷണിയായി മാറുന്നത്.
ജില്ലയില്‍മിക്കവാറും എല്ലാ പഞ്ചായത്തു വാര്‍ഡുകളിലും നടപ്പാക്കിയ പദ്ധതിയാണിത്. തീരദേശത്തിന് മുഖ്യ പരിഗണനല്‍കിയ പദ്ധതിയുടെ പ്രവര്‍ത്തനം തുടക്കത്തിലെ പാളുകയായിരുന്നു. ജില്ലാ പഞ്ചായത്ത് ആ വിഷ്‌കരിച്ച പദ്ധതി പ്രായോഗികമാക്കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് ഗുണഭോക്താക്കള്‍ ഉള്‍പ്പെട്ട ജനകീയ കമ്മറ്റികളുടെ ഭാഗത്തു നിന്നും ഉണ്ടായത്. ആസൂത്രണത്തിലെ പിഴവായി പദ്ധതിയുടെ പരാജയത്തെ ഇവര്‍ വ്യാഖ്യാനിക്കുമ്പോള്‍ തന്നെ, തങ്ങളുടെ ഉത്തരവാദിത്വം ഇവര്‍ മനപൂര്‍വം മറക്കുകയായിരുന്നു. ഗുണഭോക്താക്കള്‍ക്കിടയില്‍ ഉടലെടുത്ത അനൈക്യം പല പ്രദേശങ്ങളിലും പദ്ധതി പ്രവര്‍ത്തനത്തെ തുടക്കത്തില്‍ തന്നെ സാരമായ് ബാധിച്ചു. പദ്ധതിയുടെഅടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനപ്പുറം, ഇതിന്റെ പ്രവര്‍ത്തനങ്ങളുമായ് ബന്ധപ്പെട്ട് മറ്റുത്തരവാദിത്വങ്ങള്‍ ഒന്നും തന്നെ തദ്ദേശ സ്ഥാപനങ്ങള്‍ക്കില്ലായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതിക്ക് ബ്ലോക്ക് പഞ്ചായത്തിനുള്ള ചുമതല മേല്‍നോട്ടം മാത്രമായിരുന്നു.
ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റിനായിരുന്നു നിര്‍മ്മാണ ചുമതല. ഗ്രാപഞ്ചായത്തിന് കൈമാറിയ പദ്ധതിയുടെ നടത്തിപ്പ് ചുമതല പ്രദേശത്തെ ജനകീയ കമ്മിറ്റിക്കായിരുന്നു. കറന്റ് ചാര്‍ജ് മോട്ടറിന്റെയുള്‍പ്പടെ പൈപ്പ് ലൈനിലുണ്ടാകുന്ന അറ്റകുറ്റപണികളുടെ ഉത്തരവാദിത്വവും ജനകീയ കമ്മറ്റിക്കായിരുന്നു. പദ്ധതിയുടെ ആസൂത്രണവുമായി ബന്ധപ്പെട്ട ഈ വ്യവസ്ഥകളെല്ലാം തുടക്കത്തില്‍ തന്നെ ഗുണഭോക്താക്കളെ ബന്ധപ്പെട്ട അധികൃതര്‍ നന്നായി ബോധ്യപ്പെടുത്തിയിരുന്നു .
എന്നാല്‍,പദ്ധതിയുടെ തുടക്കത്തില്‍ കാണാന്‍ കഴിഞ്ഞ ആവേശം തുടര്‍പ്രവര്‍ത്തനത്തില്‍ നിലനിര്‍ത്താന്‍ ഗുണഭോക്തൃ സമിതിയ്ക്കു കഴിഞ്ഞില്ല. ഇതു മൂലംഏറിയ പങ്ക് പദ്ധതികളുടെ പ്രവര്‍ത്തനം ആറു മാസം കൊണ്ട് നിലച്ചു. വളരെ ബുദ്ധിമുട്ടി മുന്നോട്ടു നീങ്ങിയ പദ്ധതികളുടെ ചിലയിടങ്ങളിലെ പ്രവര്‍ത്തനത്തിന്റെ ആയുസ് കഷ്ടിച്ച് ഒരു വര്‍ഷത്തിലൊതുങ്ങി.ഇതോടെ പദ്ധതിയിലുള്ള പ്രതീക്ഷയും ജനങ്ങള്‍ക്ക് നഷ്ടമായി. ഭൂമിയ്ക്കടിയിലെ പൈപ്പുകളും തുരുമ്പിച്ച മോട്ടോറും നാട്ടുകാര്‍ മറന്നു. എന്നാല്‍, തുരുമ്പിച്ച ഇരുമ്പിന്റെ ആംഗ്‌ളയറും അതിനു മേല്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്കും ജനങ്ങള്‍ക്കിന്ന് ഭീഷണിയായ് മാറിയിരിക്കുകയാണ്. ചില സ്ഥലങ്ങളില്‍ മോട്ടറും, ക്യാബിനുകളും മോഷണംപോയിട്ടുണ്ട്. പ്രവര്‍ത്തനരഹിതമായ പദ്ധതിമൂലം ഉണ്ടാകുന്ന ജനങ്ങളുടെ ഭീതി എങ്ങനെ ഒഴിവാക്കാനാകുമെന്നറിയാതെ കുഴങ്ങുകയാണ് പഞ്ചായത്ത് അധികൃതര്‍.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് എം പോക്‌സ് സ്ഥിരീകരിച്ചു; രോഗം എടവണ്ണ സ്വദേശിക്ക്

Kerala
  •  3 months ago
No Image

കുവൈത്തിൽ ലഹരി മരുന്ന് ഉപയോ​ഗത്തിൽ മരിച്ചവരിൽ 81 % പേരും സ്വദേശികൾ

Kuwait
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്': ബിജെപിക്ക് സര്‍വ്വാധികാരം നല്‍കാനുള്ള അജണ്ടയെന്ന് മുഖ്യമന്ത്രി   

Kerala
  •  3 months ago
No Image

ഒറ്റ റജിസ്ട്രേഷനിൽ രാജ്യത്തെവിടെയും ബിസിനസ് ചെയ്യാം; വൻ പ്രഖ്യാപനവുമായി സഊദി അറേബ്യ

Saudi-arabia
  •  3 months ago
No Image

തൃശൂരില്‍ പുലിയിറങ്ങി; അരമണികെട്ടി 350 പുലികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-18-09-2024

PSC/UPSC
  •  3 months ago
No Image

എസ്കെഎസ്എസ്എഫ് മസ്കത്ത് കണ്ണൂർ ജില്ലാ റബീഅ് 2024 ബർക്കയിൽ

oman
  •  3 months ago
No Image

ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് രണ്ടരവയസുകാരന്‍ മരിച്ചു

Kerala
  •  3 months ago
No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago