HOME
DETAILS

ഭൗതികത: തേടിയാലോടുന്ന നിഴല്‍

  
backup
May 09 2016 | 06:05 AM

%e0%b4%ad%e0%b5%97%e0%b4%a4%e0%b4%bf%e0%b4%95%e0%b4%a4-%e0%b4%a4%e0%b5%87%e0%b4%9f%e0%b4%bf%e0%b4%af%e0%b4%be%e0%b4%b2%e0%b5%8b%e0%b4%9f%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%a8%e0%b4%bf
നത്തിന്റെ പളപളപ്പില്‍നിന്നു ധന്യതയുടെ അകത്തളത്തിലേക്ക് ജീവിതം പറിച്ചുനട്ട ഒരു ശ്രേഷ്ഠയോഗിയുടെ കഥ പറയാം. സൂഫിയായ മാലിക് ദീനാറിന്റെ കഥ. മാലിക് ദീനാറിനെ കേള്‍ക്കാത്തവരുണ്ടാകില്ലല്ലോ. ഒരു കാലത്ത് വലിയ ധനാഢ്യനായിരുന്നു. ഭൗതികതയുടെ ഉറ്റ തോഴന്‍. പുറമേ, കാണാന്‍ ചേലൊത്തൊരാളും. സമ്പത്തും സൗന്ദര്യവും വേണ്ടുവോളമുണ്ടായിരുന്നു എന്നു ചുരുക്കം. കഥയിതാണ്. മാലിക്(റ) ഡമസ്‌കസില്‍ താമസിക്കുന്ന കാലം. അവിടെ വിലയൊരു പള്ളിയുണ്ട്. ഹസ്രത്ത് മുആവിയ(റ) പണികഴിപ്പിച്ചതാണാ പള്ളി. ആ പള്ളിയുടെ ചുമതല തന്നിലര്‍പ്പിതമാവാന്‍ മാലികിന് അതിയായ മോഹമുണ്ടായി. പക്ഷേ, സ്ഥാനം ചോദിച്ചുവാങ്ങുന്നത് ശരിയല്ലല്ലോ. സ്ഥാനം ചോദിക്കുന്നവര്‍ക്ക് സ്ഥാനം കിട്ടുകയില്ലെന്നാണ്. ജനങ്ങള്‍ക്കിടയില്‍ ഒരു സ്ഥാനവുമുണ്ടാകില്ല. ആളുകള്‍ വിലയിരുത്തിക്കളയും. സ്ഥാനത്തിനു പകരം സ്ഥാനമോഹി എന്ന പേരായിരിക്കും മിച്ചമുണ്ടാവുക. അപ്പോള്‍ പിന്നെ എന്തു ചെയ്യും? മാലിക്(റ) ഒരു പണിയൊപ്പിച്ചു. പള്ളിയുടെ മൂലയില്‍ പോയി ഇരിപ്പുറപ്പിക്കുക. വലിയ സാധകനാണെന്ന് ആളുകള്‍ക്കു തോന്നണം. അവരേതു നേരത്തും തന്നെ ആരാധനിയല്‍ നിമഗ്നനായ അവസ്ഥയിലാണു കാണേണ്ടത്. അങ്ങനെയാകുമ്പോള്‍ വലിയ ഭക്തനല്ലേ എന്നു കരുതി ആളുകള്‍ പള്ളിയുടെ ചുമതല തന്നിലേല്‍പ്പിക്കും. സ്ഥാനം ചോദിക്കാതെ ചോദിക്കുന്ന വിദ്യ! മാലിക്(റ) ശരിക്കും അതു പയറ്റി. പള്ളി മൂലയില്‍ നിസ്‌കാരപ്പായയും വിരിച്ച് ഭജനമിരുന്നു. പടച്ചവന്‍ കാണാന്‍ വേണ്ടിയല്ല, പടപ്പുകള്‍ കാണാന്‍. ഈ വിക്രിയയില്‍ അല്‍പസ്വല്‍പം മനസാക്ഷിക്കുത്തെല്ലാം ഉണ്ടായിരുന്നെങ്കിലും പിന്‍മാറിയില്ല. പകല്‍ മുഴുവന്‍ പള്ളിയില്‍ കഴിഞ്ഞുകൂടി. രാത്രിയായാല്‍ ആളുകള്‍ കണാതെ വിനോദത്തിനും പോയി. ഇങ്ങനെ ഒന്നും രണ്ടും മാസമല്ല, ഒരു വര്‍ഷക്കാലം. അന്നൊരു രാത്രി മാലിക്(റ) സംഗീതലഹരിയിലാറാടുകയായിരുന്നു. തന്റെ കമ്പനിക്കാരെല്ലാം നേരിയൊരു മയക്കത്തിലേക്ക് വഴുതിയിട്ടുണ്ട്. പെട്ടന്നാണ് താന്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്ന വീണയില്‍നിന്ന് ഒരപരിചിതശബ്ദം പുറത്തേക്കൊഴുകിയത്. ''അല്ലയോ മാലിക്, മടങ്ങാന്‍ നിനക്കിനിയും എന്താണു പ്രയാസം...'' ഇതു കേള്‍ക്കേണ്ട താമസം...മാലികിന്റെ മട്ടാകെ മാറി. എന്തോ അഭൗമമായൊരു ഭാവം ആ മുഖത്ത് വന്നുനിറഞ്ഞു. പിന്നെ ഒട്ടും താമസിച്ചില്ല. സംഗീതോപകരണമെല്ലാം താഴെയിട്ട് പള്ളിയിലേക്കൊരോട്ടം. അദ്ദേഹം ആത്മഗതം ചെയ്തു: ''ഏകദേശം ഒരു വര്‍ഷക്കാലത്തോളം കപടമായി ഞാന്‍ അല്ലാഹുവിനെ ആരാധിച്ചു. ആത്മാര്‍ഥമായി അവന് ആരാധന നടത്തലായിരുന്നില്ലേ അതിനെക്കാളെത്രയോ ഭേദം. എനിക്ക് ലജ്ജ തോന്നുന്നു. ഞാനെന്താണു ചെയ്യേണ്ടത്. ഇനിയവരെനിക്ക് ആ പദവി വച്ചുനീട്ടിയാല്‍ പോലും ഞാനതു സ്വീകരിക്കില്ല.'' അദ്ദേഹം അങ്ങനെ തീരുമാനിച്ചുറച്ചു. അന്നു മുതല്‍ നേരായി ജീവിക്കാന്‍ ശട്ടം കെട്ടി. അന്ന് രാത്രി വളരെ ആത്മാര്‍ഥമായി തന്നെ അദ്ദേഹം ആരാധന നിര്‍വഹിച്ചു. അടുത്ത ദിവസം. ജനങ്ങള്‍ പതിവുപോലെ പള്ളിക്കു മുന്നില്‍ തടിച്ചുകൂടി. ''ഈ പള്ളിക്ക് എങ്ങനെ വിള്ളലുകള്‍ വന്നു.'' അവര്‍ അത്ഭുതപ്പെട്ടു. ''ഈ പള്ളിയെ സംരക്ഷിക്കാന്‍ ഒരു മുതവല്ലിയെ എന്തായാലും നിയമിക്കണം.'' അതിനാരെ നിയമിക്കും. അവര്‍ക്ക് കൂടുതലൊന്നും ചിന്തിക്കേണ്ടി വന്നില്ല. എല്ലാവരും ഏകകണ്ഠമായ ഒരഭിപ്രായത്തിലെത്തി. പള്ളിയുടെ മേല്‍നോട്ടം വഹിക്കുക എന്ന ചുമതല ഏല്‍പിക്കാന്‍ മാലികിനോളം വരുന്ന വേറൊരാളുമില്ല തന്നെ. അവര്‍ മാലിക്(റ)ന്റെ അടുക്കലെത്തി. മാലിക് അപ്പോള്‍ നിസ്‌കാരത്തിലായിരുന്നു. നിസ്‌കാരം തീരുംവരെ അവരവിടെ കാത്തുനിന്നു. നിസ്‌കരിച്ചുകഴിഞ്ഞപ്പോള്‍ അവര്‍ അദ്ദേഹത്തോട് പറഞ്ഞു: ''ഞങ്ങള്‍ വന്നത് ഒരപേക്ഷയുമായാണ്. ഈ പള്ളിയുടെ സംരക്ഷണചുമതല അങ്ങ് ഏറ്റെടുക്കണം.'' ഇതുകേട്ടപ്പോള്‍ മാലിക്(റ) പറഞ്ഞു: ''അല്ലാഹുവേ, ഒരു വര്‍ഷം ഞാന്‍ നിനക്കുവേണ്ടി കപടമായി ആരാധിച്ചു. ഒരുത്തനും എന്നെ തിരിഞ്ഞുനോക്കിയില്ല. ഇപ്പോള്‍ ഞാന്‍ നിനക്ക് എന്റെ ഹൃദയം തന്നു. ഈ പദവി ഞാനേല്‍ക്കില്ലെന്ന് തീരുമാനിച്ചുറക്കുകയും ചെയ്തു. അപ്പോഴതാ ഇരുപതാളുകളെ നീ എന്റെ അടുക്കലേക്ക് ഈ ചുമതല എന്റെ കഴുത്തിലിടാന്‍ പറഞ്ഞയച്ചിരിക്കുന്നു. നിന്റെ മഹത്തം തന്നെ സത്യം. ഞാനതാഗ്രഹിക്കുന്നില്ല.'' ഇതും പറഞ്ഞ് അദ്ദേഹം പള്ളി വിട്ടു. അങ്ങനെ മനസ്സമരമുറകളുമായി ജീവിതം കഴിച്ചുകൂട്ടി. ഭൗതികതയെ പാടെ വെടിഞ്ഞു. എത്രത്തോളമെന്നോ. ബസ്വറയില്‍ ഒരു ധനാഢ്യനുണ്ടായിരുന്നു. അദ്ദേഹം മരിച്ചപ്പോള്‍ അനന്തരാവകാശിയായി ഒരു മകളായിരുന്നു ഉണ്ടായിരുന്നത്. സുന്ദരിയായ ഒരു പെണ്‍കുട്ടി. അവിവാഹിത. അവള്‍ ഥാബിത് ബൊനാനിയുടെ അടുക്കല്‍ ചെന്നിട്ടു പറഞ്ഞു: ''മാലികിന്റെ ജീവിതപങ്കാളിയാവാന്‍ എനിക്ക് വലിയ കൊതിയുണ്ട്. ആരാധനാകര്‍മങ്ങളിലൊക്കെ അദ്ദേഹം എന്നെ സഹായിക്കുമല്ലോ.'' വിവരം ഥാബിത് മാലികിനെ അറിയിച്ചു. അപ്പോള്‍ മാലിക്(റ)ന്റെ പ്രതികരണം: ''ഞാനീ ലോകത്തെ മൂന്നു ത്വലാഖും ചൊല്ലിയതയാണ്. ഈ പെണ്‍കൊടി ഈലോകത്തില്‍പെടും. അതിനാല്‍ മൂന്നു ത്വലാഖും ചൊല്ലപ്പെട്ടവളെ വേളി കഴിക്കാന്‍ എനിക്കു കഴിയില്ല.'' യശശ്ശരീരനായ തഴവാ മുഹമ്മദ് കുഞ്ഞി മൗലവിക്ക് പടച്ച തമ്പുരാന്‍ അനുഗ്രഹങ്ങള്‍ ചൊരിയട്ടെ. അദ്ദേഹം പറഞ്ഞതെത്ര സത്യം: 'ദുന്‍യാവ് നിഴലാ തേടിയാല്‍ ഓടുന്നതാ ത്യജിച്ചാലതും പിരിയാതെ പിന്തുടരുന്നതാ'


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ പ്രഭാഷണത്തിനിടെ തെക്കന്‍ ലബനാനില്‍ ഇസ്രാഈലിന്റെ വ്യോമാക്രമണം

International
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

National
  •  3 months ago
No Image

മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഇ-കെവൈസി അപ്‌ഡേഷന്‍ ആരംഭിച്ചു; തീയതികളറിയാം

Kerala
  •  3 months ago
No Image

ഇപ്പാേള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല; എല്ലാം വഴിയേ മനസ്സിലാകും; ജയസൂര്യ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

Kerala
  •  3 months ago
No Image

പിടിക്കപ്പെടുമെന്ന് ഉറപ്പായി; കല്യാണ വീട്ടില്‍ നിന്ന് മോഷ്ടിച്ച 17.5 പവന്‍ സ്വര്‍ണം വഴിയില്‍ ഉപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  3 months ago
No Image

സര്‍വകലാശാല ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്: സാധ്യത പട്ടിക പ്രസിദ്ധീകരിച്ച് പിഎസ്‌സി 

Kerala
  •  3 months ago
No Image

പി.വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍; എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; സുജിത് ദാസിനെതിരെയും അന്വേഷണം

Kerala
  •  3 months ago
No Image

സിബിഐ അറസ്റ്റ്; ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

National
  •  3 months ago
No Image

'ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു' പി. ശശിക്കെതിരെ സിപിഎമ്മിന് പരാതി എഴുതിനല്‍കി പി.വി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

എം പോക്‌സ്: രോഗിയുടെ ആരോഗ്യനില തൃപ്തികരം, മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 23 പേര്‍

Kerala
  •  3 months ago