ക്ഷീരകര്‍ഷകരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന്
വൈക്കം: ക്ഷീരകര്‍ഷകരോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്നു ക്ഷീരകര്‍ഷക കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. യു.ഡി.എഫ് സര്‍ക്കാര്‍ കിടാരികള്‍ക്കു കുറഞ്ഞ വിലയ്ക്കു നല്‍കിയിരുന്ന കാലിത്തീറ്റ വിതരണം കഴിഞ്ഞ മൂന്നുമാസമായി നിലച്ചിരിക്കുകയാണ്.
കാലിത്തീറ്റ കമ്പനികള്‍ നിത്യേനയെന്നോണം വിലവര്‍ദ്ധിപ്പിക്കുകയാണ്. വിലനിലവാരം പിടിച്ചുനിര്‍ത്താനോ വര്‍ദ്ധനക്കനുസൃതമായി പാല്‍ വില വര്‍ധിപ്പിക്കാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. എല്ലാ ക്ഷേമപെന്‍ഷനുകളും വര്‍ധിപ്പിച്ചുവെങ്കിലും ക്ഷീരകര്‍ഷകപെന്‍ഷന്‍ ഇന്നും 500 രൂപയായിത്തന്നെ തുടരുകയാണ്. ഈ സാഹചര്യത്തില്‍ കടക്കെണിയില്‍ നട്ടം തിരിയുന്ന പാവപ്പെട്ട ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി സാബു പൂതുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
താലൂക്ക് പ്രസിഡന്റ് കെ.വി ചിത്രാംഗദന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡി.സി.സി സെക്രട്ടറി പി.വി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പി.വി സുരേന്ദ്രന്‍, ബാബു പുവനേഴത്ത്, സബിതാ സലിം, ശ്രീദേവി അനിരുദ്ധന്‍, ജോര്‍ജ്ജ് വര്‍ഗീസ്, കുഞ്ഞുമോള്‍ ബാബു, രാഘവന്‍ മാടവന, പി.കുഞ്ഞന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."