HOME
DETAILS
MAL
വി.വി.ഐ.പികളുടെ പ്രചാരണം; ഗതഗാതക്കുരുക്കില്‍ വലഞ്ഞ് ജനം
backup
May 09 2016 | 06:05 AM
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പിന്റെ പരസ്യപ്രചാരണത്തിനു നാലു ദിവസം മാത്രംശേഷിക്കെ കേന്ദ്ര നേതാക്കളുടെ പ്രചാരണം ജനങ്ങളുടെ സഞ്ചാര സ്വതന്ത്ര്യത്തിനു വിലങ്ങു തടിയാവുന്നു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോഡി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രചാരണം നടത്താന്‍ എത്തിയപ്പോള്‍ യാത്രക്കാര്‍ നെട്ടോട്ടമായിരുന്നു. കേന്ദ്രമന്ത്രിമാരും ഇസഡ് കാറ്റഗറി സുരക്ഷയുള്ള നേതാക്കളും എത്തുന്നതോടെ പ്രധാന വിഥികളില്‍ ഗതാഗതം നിരോധിക്കുന്ന പൊലീസ് നഗരത്തെ ചെറുറോഡുകളെപ്പോലും വീര്‍പ്പ് മുട്ടിക്കുകയാണ്. ഇന്നലെ എം. ജി റോഡ് വഴിയുളള ഗതാഗതം ഭാഗികമായി നിരോധിച്ച പൊലിസ് സെന്‍ട്രല്‍ സ്റ്റേഡിയത്തിനു സമീപത്തെ റോഡുകളിലും ഗതാഗതം നിരോധിച്ചു. ഇതോടെ നഗരത്തിലെ പല റോഡുകളിലും രൂക്ഷമായ ഗതാഗതക്കുരുക്കായിരുന്നു. വി.വി.ഐ.പികളുടെ യോഗം അവസാനിച്ചാലും ഈ കുരുക്കഴിയാന്‍ പിന്നെയും മണിക്കൂറുകള്‍ എടുക്കും. ഇതോടെ നഗരത്തിലെത്തുന്ന വാഹനയാത്രക്കാരും കാല്‍നടയാത്രക്കാരും മണിക്കുറുകളോളം നടുറോഡില്‍ നില്‍ക്കേണ്ട സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."