HOME
DETAILS
MAL
'നാളികേരത്തിന്റെ വില കുടിശിക ഉടന്‍ നല്‍കണം'
backup
October 05 2016 | 22:10 PM
മേപ്പയൂര്‍: കര്‍ഷകരില്‍ നിന്നും കൃഷിഭവന് സംഭരിച്ച നാളികേരത്തിന്റെ വില കടിശ്ശിക ഉടന്‍ വിതരണം ചെയ്യണമെന്ന് കര്‍ഷക സംഘം കീഴരിയൂര്‍ പഞ്ചായത്ത് സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു.
നമ്പ്രത്തുകര വി.വി ദക്ഷിണാമൂര്‍ത്തി നഗറില്‍ നടന്ന സമ്മേളനം കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. കെ. ഗോവിന്ദന് നായര്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗോപാലന് നായര്‍, എ.എം സുഗതന്, പി.കെ.ബാബു, ടി.വി.ഗിരിജ, കെ.സത്യന്, കെ.അപ്പു, സന്ധ്യ കുഞ്ഞിരാമന്, ഐ. ശ്രീനിവാസന് ,എം.എം.രവീന്ദ്രന്, എം.സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി എം.എം.രവീന്ദ്രന് (പ്രസി.) കെ.മുരളീധരന് (വൈ. പ്രസി.) ഐ.സജീവന് (സെക്ര) രാധാകൃഷ്ണന് കൊന്നാരി (ജോ. സെക്ര) കെ.ഗോവിന്ദന് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."