HOME
DETAILS
MAL
പോസ്റ്റല്‍ ഇടപാടുകാര്‍ക്കായി എ.ടി.എം കൗണ്ടര്‍ ; ജില്ലയില്‍ നാലിടത്ത്
backup
May 09 2016 | 06:05 AM
പേരൂര്‍ക്കട: ബാങ്കിടപാടുകളെ സുതാര്യമാക്കിയ എ.ടി.എം സംവിധാനം പോസ്റ്റ് ഓഫിസുകളിലേക്കും. ആദ്യഘട്ടത്തില്‍ ജില്ലയില്‍ നാലിടത്താണ് പോസ്റ്റല്‍ എ.ടി.എമ്മുകള്‍ സ്ഥാപിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ ജി.പി.ഒ, നെയ്യാറ്റിന്‍കര, ബാലരാമപുരം , പേരൂര്‍ക്കട എന്നിവിടങ്ങളിലാണ് എ.ടി.എം സ്ഥാപിക്കുന്നത്. ഇതില്‍ നെയ്യാറ്റിന്‍കരയിലും ജി.പി.ഒയിലും പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. നിലവില്‍ മറ്റു ബാങ്കുകളുടെ എ.ടി.എം ഇതില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഇതിനുള്ള സൗകര്യം കൂടി ഉടന്‍ ഒരുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
ബാലരാമപുരം, പേരൂര്‍ക്കട എന്നിവിടങ്ങളില്‍ പണി നടക്കുകയാണ്. ബാലരാമപുരത്തെ കൗണ്ടറായിരുക്കും ആദ്യം ഉദ്ഘാടനം ചെയ്യുക. പേരൂര്‍ക്കടയില്‍ രണ്ടുമാസത്തിനുള്ളില്‍ ഉദ്ഘാടനം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് പോസ്റ്റല്‍ സൗത്ത് സോണ്‍ സൂപ്രണ്ട് പത്മകുമാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."