HOME
DETAILS
MAL
കുടിവെള്ള പൈപ്പ് സാമൂഹ്യദ്രോഹികള്‍ മുറിച്ചുമാറ്റി
backup
October 05 2016 | 22:10 PM
താമരശ്ശേരി: ഓമശേരി ഗ്രാമപഞ്ചായത്ത് അമ്പലക്കുണ്ട് പട്ടികജാതി കോളനിയിലെ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ സാമൂഹ്യദ്രോഹികള്‍ മുറിച്ചുമാറ്റി.
പദ്ധതിക്കായി കൂടത്തായി പുഴയോരത്തെ പമ്പ് ഹൗസില്‍നിന്നും പുഴക്ക് കുറുകെ കേരള വാട്ടര്‍ അതോറിറ്റി സ്ഥാപിച്ച കുടിവെള്ള പൈപ്പാണ് സാമൂഹ്യദ്രോഹികള്‍ മുറിച്ചു പുഴയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇതുകാരണം കഴിഞ്ഞ പത്തുദിവസങ്ങളായി കോളനിയിലെ കുടിവെള്ള വിതരണം പൂര്‍ണമായും നിലച്ചിരിക്കുകയാണ്.
ഇതുസംബന്ധിച്ച് വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, താമരശ്ശേരി പൊലിസ് എന്നിവര്‍ക്ക് വാര്‍ഡ് മെമ്പര്‍ കെ.പി. കുഞ്ഞമ്മതിന്റെ നേതൃത്വത്തില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."