HOME
DETAILS
MAL
ഇഴഞ്ഞുനീങ്ങുന്ന റോഡ് നിര്‍മാണം
backup
October 05 2016 | 23:10 PM
ചങ്ങരംകുളം: പുളിഞ്ചോട്-ചേലക്കടവ് റോഡ് നിര്‍മാണം തുടങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും പൂര്‍ത്തീകരിച്ചില്ല. നന്നംമുക്ക് പഞ്ചായത്തിലെ ചേലക്കടവിനെയും-പുളിഞ്ചോടിനെയും ബന്ധിക്കുന്ന റോഡിന് മുന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതിയാണ് 50 ലക്ഷം രൂപ അനുവദിച്ചത്.പ്രവൃത്തിയുടെ ഉദ്ഘാടനം കഴിഞ്ഞു പണി തുടങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മന്ദഗതിയിലായി.
ചേലക്കടവ് ഭാഗത്തുള്ളവര്‍ക്ക് ഗുരുവായൂര്‍, മാറഞ്ചേരി, പൊന്നാനി ഭാഗത്തേക്ക് എളുപ്പത്തില്‍ പോകാനുള്ള ബണ്ട് റോഡിന്റെ നിര്‍മാണം തുടങ്ങണമെന്ന വര്‍ഷങ്ങളുടെ മുറവിളിക്കൊടുവിലാണ് ബണ്ട് റോഡ് അനുവദിച്ചത്. കരിങ്കല്‍ ചീളുകള്‍ പരത്തിയ റോഡിലൂടെ വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കുന്നില്ല. റോഡ് നിര്‍മാണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."