മറ്റു ബ്ലോക്ക് ഓഫിസുകളിലും പരിശോധന നടത്തണമെന്ന ആവശ്യം ശക്തം
നിലമ്പൂര്‍: വണ്ടൂര്‍ ബ്ലോക്ക് ഓഫിസില്‍ അരക്കോടിരൂപയിലധികം തിരിമറിനടന്നതിനെ തുടര്‍ന്നു ഗ്രാമവികസനകമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങിയതോടെ മറ്റു ബ്ലോക്ക് പഞ്ചായത്തുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലമ്പൂര്‍ ഉള്‍പ്പെടെ ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇത്തരത്തില്‍ പരിശോധന നടത്തണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. നിലമ്പൂര്‍ ബ്ലോക്ക് ഓഫിസുള്‍പ്പെടെ എല്ലാ ബ്ലോക്ക് ഓഫിസുകളിലും പഞ്ചായത്തുകളിലും നഗരസഭകളിലും ഇത്തരം തട്ടിപ്പുകള്‍ വന്‍തോതില്‍ നടന്നതായി സൂചനയുണ്ട്. ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിനും പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തിനും കണ്ടെത്താന്‍ കഴിയാത്ത വിധമാണു തട്ടിപ്പുകള്‍ നടന്നിട്ടുള്ളത്.
നിലമ്പൂര്‍ പഞ്ചായത്തില്‍ 2000-2002 കാലത്ത് ആധുനിക സ്‌ളോട്ടര്‍ ഹൗസ് സ്ഥാപിക്കാന്‍ 10 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ ഒന്നാം ഗഡുവായി ഗ്രാന്റ് അനുവദിച്ചിരുന്നു. എന്നാല്‍ ഈ പണം സ്പില്‍ ഓവറുകളില്‍ കാണിച്ചിരുന്നുവെങ്കിലും പിന്നീടു വിവരമില്ല. വിവരാവകാശ നിയമപ്രകാരം നഗരസഭയില്‍ ഇതുസംന്ധിച്ച പ്രസ്തുത വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ സ്‌ളോട്ടര്‍ ഹൗസ് ഗ്രാന്റ്് സംബന്ധിച്ച വിവരങ്ങള്‍ നഗരസഭയില്‍ ലഭ്യമല്ല എന്ന മറുപടിയാണ് ലഭിച്ചത്. 25 ലക്ഷം രൂപയുടെ ഗ്രാന്റില്‍ ബാക്കി ഗഡുക്കള്‍ വാങ്ങിയിട്ടുമില്ല. ബ്ലോക്ക് പഞ്ചായത്തുകളില്‍ വിജിലന്‍സ് അന്വേഷണം നടത്തി ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരണമെന്നു സിപിഐ നിലമ്പൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വി.എം സുധാകരന്‍ അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി പി.എം. ബഷീര്‍, എം മുജീബ് റഹ്മാന്‍, അസീസ് ഇല്ലിക്കല്‍, സി.ആര്‍ ഭാസ്‌കരന്‍, പി രാജഗോപാല്‍ സംസാരിച്ചു. മറ്റു ബ്ലോക്ക് പഞ്ചായത്തുകളിലും അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനവും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."