അപാകത മാറാത്ത കാലിക്കറ്റ് സര്‍വകലാശാലാ ഏകജാലകം
പ്രവേശന നടപടികള്‍ ലളിതം, പണവും സമയവും ലാഭിക്കാം, അപേക്ഷിക്കുന്നവര്‍ക്കെല്ലാം യോഗ്യതാമാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം...മോഹനമായ പ്രഖ്യാപനങ്ങളോടെ തുടങ്ങിയ ഏകജാലക പ്രവേശന രീതി പക്ഷേ കാലിക്കറ്റ് സര്‍വകലാശാലയില്‍ നാലു വര്‍ഷം പിന്നിട്ടിട്ടും ട്രാക്കില്‍ കയറിയിട്ടില്ല. 2013ല്‍ സര്‍വകലാശാല ആരംഭിച്ച ഏകജാലക ബിരുദ പ്രവേശനത്തിലെ അപാകത ചൂണ്ടിക്കാട്ടി തുടക്കം മുതലേ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും രംഗത്തു വന്നിട്ടുണ്ട്.
പ്രശ്നം പഠിക്കുമെന്നും പരിഹരിക്കുമെന്നും സര്‍വകലാശാല അധികൃതര്‍ പറയുന്നുണ്ടെങ്കിലും പരിഹാരം കണ്ടെത്താന്‍ ഇതുവരെ സര്വകലാശാലക്കായിട്ടില്ല. ഇത്തവണയും സര്‍വകലാശാല ഏകജാലക രീതിയില്‍ നടത്തിയ ബിരുദ, ബിരുദാനന്തര പ്രവേശന നടപടിക്രമങ്ങളിലെ അപാകത ചൂണ്ടിക്കാട്ടി നൂറുകണക്കിനു വിദ്യാര്‍ഥികളാണു സര്‍വകലാശാലയെ സമീപിച്ചത്. നടപടിക്രമങ്ങളിലെ ബലിയാടുകളായി ഇഷ്ട കോഴ്സ് നഷ്ടമായവര്‍ നിരവധിയാണ്.
സാങ്കേതിക പിഴവും അറിയിപ്പുകളിലെ അവ്യക്തതയും ചൂണ്ടിക്കാട്ടി നേരിട്ടു പരാതി നല്‍കിയവര്‍ക്ക് അടുത്ത അലോട്ട്മെന്റുകളില്‍ മുഖ്യ പരിഗണന നല്‍കിയാണു സര്‍വകലാശാല പ്രശ്നപരിഹാരം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."