നരകതുല്യമാണീ ജീവിതം; പാക് അധിനിവേശ കശ്മിരില്‍ പ്രതിഷേധം പുകയുന്നു
ഗില്‍ജിത്: പാക് അധിനിവേശ കശ്മിരില്‍ ഭീകരക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നെന്ന ഇന്ത്യയുടെ വാദം ശരിവയ്ക്കും വിധം പ്രദേശത്ത് പ്രതിഷേധം ശക്തമാകുന്നു. പ്രദേശത്തെ ഭീകര ക്യാംപുകള്‍ മൂലം തങ്ങളുടെ ജീവിതം നരകതുല്യമാണെന്ന് പ്രാദേശിക നേതാക്കളും ജനങ്ങളും പറയുന്നത്.
പാകിസ്താന്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഭീകരക്യാംപുകള്‍ തകര്‍ക്കാനുള്ള നടപടിയെടുക്കണെമന്നും അവര്‍ ആവശ്യപ്പെടുന്നു.ഭീകരവാദികള്‍ക്ക് അഭയം നല്‍കലല്ല പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗം. ഭീകരക്യാംപുകള്‍ തകര്‍ക്കാന്‍ പാക് സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ആ ദൗത്യം തങ്ങള്‍ ഏറ്റെടുക്കുമെന്നും അവര്‍ പറയുന്നു.
മുസാഫറാബാദ്, കോട്‌ലി, ചിനാറി, മിര്‍പുര്‍, ഗില്‍ജിത്, നീലം എന്നീ പ്രദേശങ്ങളിലെ ജനങ്ങളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ ആക്രമണ പ്രദേശത്തെ ജനങ്ങളാണ് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. എന്നാല്‍ ഇവിടെ ഭീകരക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു പാകിസ്താന്റെ വാദം.
അതേസമയം നൂറോളം ഭീകരര്‍ നിയന്ത്രണരേഖയ്ക്കടുത്ത് ഇന്ത്യയെ ആക്രമിക്കാന്‍ തയാറെടുക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഭീകരര്‍ക്ക് പാക് സൈന്യത്തിന്റെ സഹായം ലഭിക്കുന്നുണ്ട്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വിളിച്ചുചേര്‍ത്ത ദേശീയ സുരക്ഷാ സമിതിയ്ക്കു മുന്‍പാകെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പു നല്‍കിയത്.
#WATCH Local people and leaders in various parts of PoK protest against terror camps which they confirm are thriving there. pic.twitter.com/1qR5LHJnQD
— ANI (@ANI_news) October 6, 2016
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."