HOME
DETAILS

കേരളത്തില്‍ മാധ്യമ പ്രവര്‍ത്തനം കരുതല്‍തടങ്കലില്‍: ഡോ. സെബാസ്റ്റ്യന്‍ പോള്‍

  
backup
October 06 2016 | 09:10 AM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0

പത്തനംതിട്ട: കേരളത്തില്‍ മാധ്യമ പ്രവര്‍ത്തനം കരുതല്‍ തടങ്കലിലെന്നും ഇത് സംസ്ഥാനത്തിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുമെന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍.


പ്രസ് ക്ലബ് സംഘടിപ്പിച്ച ഷാജി അലക്‌സ് അനുസ്മരണ സമ്മേളനത്തില്‍ 'അസഹിഷ്ണുതയെ ചെറുക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക്' എന്ന വിഷയത്തില്‍ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


ഹൈകോടതി അടക്കമുള്ള കോടതികളില്‍ മാധ്യമ വിലക്ക് തുടരുന്ന സാഹചര്യത്തെ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രഭാഷണം.


കോടതിയില്‍ മാധ്യമങ്ങളെ തടയുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഇത് തുടരുന്നത് വലിയ തോതിലുള്ള ആപത്ത് ക്ഷണിച്ചു വരുത്തും. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം തടസപ്പെടുത്തിയാല്‍ ശരിയായ നീതി നിര്‍വഹണം നടക്കില്ല.


അടച്ചിട്ട മുറിയില്‍ നടത്തേണ്ടതല്ല നീതി നിര്‍വഹണം. അത് ജനങ്ങള്‍ അറിയണം. അതിന് മാധ്യമ സ്വാതന്ത്ര്യം ആവശ്യമാണ്. എന്നാല്‍ ഇവിടെ ഭരണഘടന കല്‍പ്പിച്ചു നല്‍കുന്ന ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയാണ് നിയമജ്ഞര്‍ ഹനിക്കുന്നത്.

 

മാധ്യമങ്ങള്‍ ആരുടെ മുമ്പിലും വഴങ്ങേണ്ട കാര്യമില്ല. ധനേഷ് മാഞ്ഞൂരാന്‍ കേസാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമെന്നത് തെറ്റായ ധാരണയാണ്. അടക്കിവച്ചിരുന്ന മാധ്യമവിരോധം പ്രകടിപ്പിക്കാനുള്ള അവസരമാക്കി അഭിഭാഷകര്‍ അതിനെ ഉപയോഗിക്കുകയായിരുന്നു.



മാധ്യമ വിരോധത്തില്‍ അഭിഭാഷകരേക്കാള്‍ കടുത്ത നിലപാട് സ്വീകരിക്കുന്നത് ജഡ്ജിമാരാണെന്നും സെബാസ്റ്റ്യന്‍ പോള്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത എട്ടു ജഡ്ജിമാരില്‍ ഏഴു പേരും മാധ്യമവിലക്കിനെ അനുകൂലിച്ച് നിലപാട് സ്വീകരിച്ചത് ഇതിനു തെളിവാണ്. ജഡ്ജിമാരുടെ ചേംബര്‍ അവരുടെ സ്വകാര്യ ഇടങ്ങളല്ല.


അത് കോടതിയുടെ ഭാഗമാണ്. അവിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഇത്തരത്തില്‍ അവഹേളനം തുടരുന്ന സാഹചര്യത്തില്‍ അഭിഭാഷകരുടെ പേരുകള്‍ വാര്‍ത്തയില്‍ നിന്നൊഴിവാക്കി ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കിന് മാധ്യമപ്രവര്‍ത്തകര്‍ തയാറാകണമെന്നും ഇന്ത്യന്‍ സേന പാക്കിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തെ ഉദ്ധരിച്ച് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ഹൈക്കോടതി വാര്‍ഷികമായ നവംബര്‍ ഒന്ന് ഇതിനു പറ്റിയ സമയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വരെ പങ്കെടുക്കുന്ന പരിപാടി റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്നാല്‍ അത് അഭിഭാഷകര്‍ക്ക് ക്ഷീണമാകും. അപ്പോള്‍ അവര്‍ തന്നെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കും. തങ്ങള്‍ക്ക് അസ്വീകാര്യമായ വിഷയങ്ങള്‍ പറയുന്നവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം ഉറപ്പു വരുത്തുകയാണ് അഭിഭാഷകര്‍ പ്രധാനമായും ചെയ്യേണ്ടതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

 


 അതേസമയം മാധ്യമപ്രവര്‍ത്തകരിലും അസഹിഷ്ണുത വളരുന്നുണ്ടെന്നും സെബാസ്റ്റ്യന്‍ പോള്‍ കുറ്റപ്പെടുത്തി. വിമര്‍ശകരെ ഉള്‍ക്കൊള്ളാന്‍ മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും തയാറാകണം എന്നും കൈയില്‍ കിട്ടുന്നതല്ല തേടിപ്പിടിക്കുന്നതാകണം വാര്‍ത്തയെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  32 minutes ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  an hour ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  an hour ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  2 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  4 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  4 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  4 hours ago