മദ്യക്കടത്ത് തടയാന്‍ കര്‍ശന ഇടപെടല്‍: മന്ത്രി എ.കെ ശശീന്ദ്രന്
തിരുവനന്തപുരം: മദ്യക്കടത്ത് തടയാന്‍ കര്‍ശന ഇടപെടല്‍ നടത്തുമെന്ന് എക്സൈസ് മന്ത്രി എ.കെ ശശീന്ദ്രന്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വ്യാപകമായി മദ്യം എത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും അത് തടയാന്‍ പരിശോധനകള്‍ ശക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു.
അതിര്‍ത്തികളില്‍ സ്കാനറുകാള് സ്ഥാപിക്കുമെന്നും മദ്യക്കടത്ത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുമായി സഹകരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
കര്‍ണാടക, തമിഴ്നാട് അതിര്‍ത്തികളില്‍ നിന്ന് മദ്യം കടത്തുന്ന മധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
കേരളത്തില്‍ മദ്യനിരോധനം നടപ്പാക്കിയപ്പോള്‍ കര്‍ണാടക, തമിഴ്നാട് അതിര്‍ത്തികളില്‍ പത്തോളം പുതിയ ബാറുകളാണ് തുറന്നത്. ഊടുവഴികളിലൂടെയും മറ്റും വ്യാപകമായ തോതിലാണ് കേരളത്തിലേക്ക് മദ്യം ഒഴുകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."