HOME
DETAILS
MAL
തലശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്: വെടിമരുന്നും സ്റ്റീല്‍ ബോംബും കണ്ടെടുത്തു
backup
October 06 2016 | 10:10 AM
തലശ്ശേരി: സി.പി.എം പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്ന് വെടിമരുന്നും ഓലപ്പടക്കവും സ്റ്റീല്‍ ബോംബ് നിര്‍മാണ സാമഗ്രികളും പിടിച്ചെടുത്തു.
തലശ്ശേരിക്ക് സമീപം കുട്ടി മാക്കൂല്‍ ഊരാങ്കോട്ടവച്ചാണ് ഇവ പിടിച്ചെടുത്തത്. ഉച്ചയോടെ തലശ്ശേരി പൊലിസ് നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയത്.
പള്ളിയത്ത രാജേഷിന്റെ വീട്ടില്‍നിന്നു 2 ചാക്ക് ഓലപ്പടക്കവും വെടിമരുന്നും കണ്ടടുത്തു.
സമീപത്തെ പേരയില്‍ വിജേഷിന്റെ വീട്ടില്‍നിന്ന് സ്റ്റീല്‍ ബോംബ് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 6 സ്റ്റീല്‍ കണ്ടെയ്‌നറുകള്‍ പിടിച്ചെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."