ചികിത്സാ വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് ഡോ.ജില്‍സ് ജോര്‍ജ്ജ്
കളമശ്ശേരി: എറണാകുളം ഗവ.മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനി ഷംന തസ്നീം മരണപ്പെട്ട സംഭവത്തില്‍ തന്റെ ഭാഗത്തുനിന്ന് വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് ഡോ.ജില്‍സ് ജോര്‍ജ്ജ് പറഞ്ഞു. സംഭവദിവസം ഉച്ചയ്ക്ക് ഒന്നരയോടെ ശ്വാസംമുട്ടും പനിയും കുറവില്ലെതെയാണ് ചികിത്സയിലായിരുന്ന ഷംന വാര്‍ഡിലെത്തുന്നത്. മൂന്ന് ദിവസമായി ആന്റിബയോട്ടിക്ക് കഴിച്ചിട്ടും രോഗം കുറയാത്തതിനെത്തുടര്‍ന്നാണ് മെഡിക്കല്വാര്ഡില് പ്രവേശിപ്പിക്കുന്നത്. ഏത് രോഗിക്കും നല്കാവുന്ന സെക്ട്രിയാക്സോണ് കുത്തിവയ്പ്പ് നിര്‍ദ്ദേശിച്ചത് താനാണ്.
വാര്‍ഡില്‍ എല്ലാ സൗകര്യങ്ങളും ഉറപ്പുവരുത്തിയ ശേഷമാണ് ഡ്യൂട്ടി കഴിഞ്ഞ് പോയത്.പിന്നീടാണ് പരിശോധിച്ച തന്റെ അറിവോടെയല്ലാതെ ഷംന പേ വാര്‍ഡിലേക്ക് പോയത്. മൂന്ന് മണിക്ക് കുത്തിവയ്പ്പെടുത്ത ഷംന ഉടന്‍തന്നെ അബോധാവസ്ഥയിലായി. ഈ വാര്‍ഡിലെ ഡ്യൂട്ടി ഡോക്ടര്‍ അരമണിക്കൂര്‍ കഴിഞ്ഞാണ് എത്തിയത്. മെഡിക്കല്‍ വാര്ഡിലായിരുന്നെങ്കില് എല്ലാ സംവിധാനങ്ങളും ഉണ്ടായിരുന്നു.
പേ വാര്‍ഡില്‍ രക്ഷപ്പെടുത്താനുള്ള ഉപകരണങ്ങളോ സ്ട്രക്ച്ചറോപോലും ഉണ്ടായിരുന്നില്ല. ഇത് പരിശോധിക്കേണ്ടതും ഉറപ്പാക്കേണ്ടതും സൂപ്രണ്ടാണ്. സംഭവിച്ച അപകടത്തിന് ഉത്തരവാദി ആശുപത്രിയില്‍ ജീവന് രക്ഷാ സൗകര്യങ്ങളൊരുക്കേണ്ടവരും ഡ്യൂട്ടി ഉണ്ടായിരുന്ന ബന്ധപ്പെട്ടാവരുമാണ്. മെഡിക്കല്‍ ബോര്‍ഡിന്റെ അന്വേഷണറിപ്പോര്‍ട്ടില്‍ താന്റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഡോ.ജില്‍സ് പറഞ്ഞു. ചികിത്സാവിവരങ്ങള്‍ കൃത്യമായി പരിശോധിച്ച റിപ്പോര്‍ട്ടാണിത്. ഇതൊന്നും പരിഗണിക്കാതെയാണ് തനിക്കെതിരെ നടപടിയെടുത്തിരിക്കുന്നതെന്നും ജില്‍സ് പറഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."