HOME
DETAILS
MAL
മേരി തോമസിനെ അയോഗ്യമാക്കണമെന്ന് ഹരജി: വരണാധികാരി നോട്ടീസയച്ചു
backup
May 09 2016 | 08:05 AM
വടക്കാഞ്ചേരി: ഇടത് മുന്നണി സ്ഥാനാര്‍ഥി മേരി തോമസ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് വടക്കാഞ്ചേരി നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് പ്രഭാകര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം മേരി തോമസിന് നോട്ടീസ്. വടക്കാഞ്ചേരി നിയോജക മണ്ഡലം വരണാധികാരിയാണ് മേരിക്ക് നോട്ടീസ് നല്‍കിയത്. നിയോജക മണ്ഡലത്തില്‍ മേരി തോമസിന്റെ നേതൃത്വത്തില്‍ വ്യാപകമായി പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്ന് ഹരജിയില്‍ പറയുന്നു. വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാനാര്‍ഥിയുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളതും ഹരജിയില്‍ എടുത്ത് പറയുന്നു. അതു കൊണ്ടു തന്നെ സ്ഥാനാര്‍ഥിയെ അയോഗ്യ യാക്കണമെന്നാണ് ആവശ്യം. ഇന്ന് രാവിലെ പതിനൊന്നിന് ജില്ലാ സപ്ലൈ ഓഫിസറുടെ കാര്യാലയത്തില്‍ നേരിട്ട് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."