സിഗ്നല്‍ സംവിധാനങ്ങളും കാത്തിരിപ്പു കേന്ദ്രങ്ങളുമില്ലാതെ മേപ്പറമ്പ് ജങ്ഷന്
മേപ്പറമ്പ്: നഗരത്തിന്റെ പ്രവേശന കവാടമായ മേപ്പറമ്പ് ജങ്ഷന് കാലങ്ങളായി പരാധീനതകളില്‍ വീര്‍പ്പുമുട്ടുന്നു. പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാത കൂടി തുടങ്ങുന്ന മേപ്പറമ്പ് ജങ്ഷനില്‍ സിഗ്നല്‍ സംവിധാനങ്ങളോ, സൂചനാബോര്‍ഡുകളോ ഇല്ലാത്തതും ഏറെ ദുരിതം തീര്‍ക്കുന്നുണ്ട്.
പട്ടാമ്പി, പാലക്കാട്, ഒലവക്കോട്, പിരായിരി എന്നിവിടങ്ങളില്‍നിന്നുള്ള റോഡുകള്‍ സംഗമിക്കുന്ന പ്രധാന കവലയാണ് മേപ്പറമ്പ്. കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങളും ഇതിലൂടെയാണ് പോകുന്നത്. മലമ്പുഴ, ഒലവക്കോട് എന്നീ ഭാഗങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ പട്ടാമ്പി, കോട്ടായി ഭാഗത്തേക്കു പോവുന്ന പ്രധാന റോഡും ഇതാണ്.
ജങ്ഷനില്‍ സിഗ്നല്‍ സംവിധാനത്തിന്റെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ദീര്‍ഘദൂര ബസുകളും ചരക്കുവാഹനങ്ങളും കടന്നുപോവുന്ന ഇവിടെ അപകടസാധ്യതകളും ഏറെയാണ്. ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കണമെന്ന ജനകീയാവശ്യത്തിനു മുന്നില്‍ സ്ഥലം എം.എല്‍.എ ഒരു വര്‍ഷം മുന്‍പ് മിനി ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചെങ്കിലും ഇവിയെ ഇരുട്ടു തന്നെയാണ്.
പട്ടാമ്പി, പാലക്കാട് ഭാഗത്ത് ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്ലാത്തതും യാത്രക്കാര്‍ക്ക് ദുരിതമാണ്. ഇവിടുത്തെ പ്രശ്നങ്ങള്‍ എത്രയും പെട്ടെന്ന് തീര്‍ക്കണമെന്നാണ് ജനകീയ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."