സര്‍ജിക്കല്‍ സ്‌ട്രൈക്ക് തെരഞ്ഞെടുപ്പ് തന്ത്രമാകാതിരിക്കട്ടെ
തെരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് വേണ്ടി യാതൊരു നീചകൃത്യങ്ങളും ചെയ്യുവാന്‍ മടിയില്ലാത്തവരാണ് സംഘ്പരിവാര്‍ ശക്തികള്‍. രഥയാത്ര മുതല്‍, ലവ് ജിഹാദ് തുടങ്ങി, മതപരിവര്‍ത്തന ആരോപണങ്ങള്‍ ഉന്നയിച്ചു വര്‍ഗീയ കലാപങ്ങള്‍ സൃഷ്ട്ടിക്കുന്നത് വരെ അവരുടെ തിരഞ്ഞെടുപ്പ് അജണ്ട നിശ്ചയിക്കുന്ന ശൈലിയാണ്. കഴിഞ്ഞ യു.പി തെരഞ്ഞെടുപ്പില്‍ ലവ് ജിഹാദും വര്‍ഗീയ കലാപങ്ങളും പയറ്റാന്‍ ശ്രമിച്ചു പരാജയപ്പെട്ട അനുഭവവും നമ്മുടെ മുന്നില്‍ ഉണ്ട്.
സര്‍ജ്ജിക്കള്‍ സ്‌ട്രൈക്കിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പോലും അറിയുന്നതിന് മുന്‍പ് സംഘ്പരിവാര്‍ സംഘടനകള്‍ തെരുവുകളില്‍ ആഘോഷങ്ങള്‍ തുടങ്ങിയത് സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇതിലൂടെ ബി.ജെ.പി മാത്രമാണ് പാകിസ്താനെ നേരിടാന്‍ ശേഷിയുള്ള ഇന്ത്യയിലെ ഏക രാഷ്ട്രീയപാര്‍ട്ടി എന്ന് സംഘ്പരിവാര്‍ മാധ്യമങ്ങളെ ഉപയോഗിച്ച് ആവര്‍ത്തിച്ചു പറയുവാന്‍ ശ്രമിക്കുകയാണ്. മണിക്കൂറുകള്‍ക്കകം ഉത്തര്‍ പ്രദേശിലാകെ ഇന്ത്യ പാകിസ്താനുമായി യുദ്ധം ചെയ്തു അവരുടെ മണ്ണില്‍ അവരെ തോല്‍പ്പിക്കും എന്ന രൂപത്തിലുള്ള പോസ്റ്റര്‍ , ബാനര്‍ പ്രചാരണങ്ങളും നടന്നുവെന്നത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഇതൊരു രാഷ്ട്രീയ ആയുധമാക്കുന്നതിന്റെ മികച്ച ഉദാഹരണമായിരുന്നു.
ഇക്കാര്യത്തില്‍ മോദിക്ക് കൊണ്‍ഗ്രസ്സിനെക്കാള്‍ തലവേദനയായത് അരവിന്ദ് കേജ്‌രിവാള്‍ തന്നെയാണ്. സര്‍ജിക്കല്‍ സട്രൈകിന്റെ കാര്യത്തില്‍ നരേന്ദ്ര മോദിയെ അഭിനന്ദിച്ച കേജ്‌രിവാള്‍ എത്രയും വേഗം അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ട് മോദിക്ക് കെണിയൊരുക്കുകയാണ് ചെയ്തത്.ഇതിെന്റ പേരില്‍ ചിലര്‍ കഴിഞ്ഞ ദിവസം ഇക്കാരണം പറഞ്ഞു കേജ്‌രിവാള്‍ ഇന്ത്യന്‍ പട്ടാളത്തെ അപമാനിച്ചു എന്ന് ആക്ഷേപിച്ചു അദ്ദേഹത്തെ മഷികൊണ്ട് ആക്രമിക്കുന്ന സ്ഥിതിയും ഉണ്ടായി. ഗോവയിലെയും യുപി യിലേയും പഞ്ചാബിലെയും മറ്റും തെരഞ്ഞെടുപ്പുകളിലെ തെരുവ് പ്രസംഗങ്ങള്‍ക്കും ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ക്കുമായി കെട്ടിച്ചമച്ച ഒരു രാഷ്ട്രീയ സര്‍ജ്ജിക്കള്‍ സ്‌ട്രൈക്കായിരിന്നു ഈ ഉണ്ടയില്ലാവെടി എന്ന് ചരിത്രം വിലയിരുത്താതിരിക്കട്ടെ എന്ന് ഒരു പൗരന്‍ എന്ന നിലയില്‍ആശിച്ചുപോകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."