ജില്ലാ ടൗണ്‍ പ്ലാനിങ് ഓഫിസില്‍ വ്യാപക ക്രമക്കേട്: യൂത്ത് കോണ്‍ഗ്രസ്
കല്‍പ്പറ്റ: ജില്ലാ ടൗണ്‍ പ്ലാനിങ് ഓഫിസില്‍ വ്യാപക ക്രമക്കേടുകളെന്ന് പരാതി. ഓഫിസിനെതിരായ ആക്ഷേപങ്ങള്‍ ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് സാലി റാട്ടക്കൊല്ലി വിജിലന്‍സ് ഡി.വൈ.എസ്.പിക്ക് പരാതി നല്കി. നിലവിലെ ടൗണ്‍ പ്ലാനര്‍ ഉദ്യോഗസ്ഥന്റെ ചെയ്തികള്‍ സംബന്ധിച്ചും പൊതുജനങ്ങളോടുള്ള മോശമായ പെരുമാറ്റം സംബന്ധിച്ചും നിരവധി പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്. ഗസറ്റഡ് റാങ്കിലുള്ള ഈ ഉദ്യോഗസ്ഥന് അധികാര ദുര്‍വിനിയോഗം നടത്തിവരുന്ന പ്രവൃത്തികള്‍ സംബന്ധിച്ച് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണ്. ഓഫിസിലെത്താത്ത ദിനങ്ങളിലെ ശമ്പളം തട്ടിയെടുക്കുന്നത് സംബന്ധിച്ച് സമഗ്ര അന്വേഷണം ഉണ്ടാവണമെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ കോപ്പി മുഖ്യമന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും ജില്ലാ പൊലിസ് മേധാവിക്കും ജില്ലാ കലക്ടര്‍ക്കും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."