HOME
DETAILS
MAL
ദാഹമകറ്റാന്‍ കുടിനീരുമായി നന്മയുടെ കരങ്ങള്‍
backup
May 09 2016 | 08:05 AM
ഒലവക്കോട്: വേനല്‍ച്ചൂടില്‍ വലയുന്ന യാത്രക്കാരുള്‍പ്പടെയുള്ളവര്‍ക്ക് ആശ്വാസവും അനുഗ്രഹവുമായി നന്മയുടെ കരങ്ങള്‍ കുടിനീരെത്തിക്കുന്നു. അകത്തേത്തറ റയില്‍വേ കോളനിയിലെ നന്മ ചാരിറ്റബിള്‍ സൊസൈറ്റിയാണ് തങ്ങളുടെ സാമൂഹ്യക്ഷേമപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടിവെള്ളം വിതരണം ചെയ്യുന്നത്. ധോണി മുതല്‍ ഒലവക്കോടുവരെയുള്ള 30ബസ് സ്റ്റോപ്പുകളിലും പ്രധാന സ്ഥലങ്ങളിലുമെല്ലാം ഒരുമാസത്തോളമായി ഇവര്‍ കുടിവെള്ളം എത്തിക്കുന്നു.
ക്യാനുകളിലാക്കിയാണ് ദിവസവും കുടിവെള്ളം വെക്കുന്നത്. റിക്കാര്‍ഡ് ചൂട് രേഖപ്പെടുത്തിയ മലമ്പുഴ മണ്ഡത്തിലാണ് ഈസ്ഥലങ്ങളെല്ലാം. ചില സ്ഥലങ്ങളില്‍ ഒന്ന് മുതല്‍ മൂന്ന് ക്യാനുകളിലായി 20ലിറ്റര്‍ വരെ വെള്ളം വെക്കേണ്ടിവരുന്നു. കടുത്ത വേനലില്‍ വെന്തുരുകുന്ന യാത്രക്കാര്‍ക്കും മറ്റും ദാഹമകറ്റാന്‍ ഏറെ ആശ്വാസകരമാകുകയാണ് ഈ നടപടി. ഇതിനാല്‍തന്നെ സംഘടനയുടെ ഈ കാരുണ്യപ്രവൃത്തി ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമാവുകയും ചെയ്തു. ഇവരുടെ സത്പ്രവൃത്തിയ്ക്ക് പിന്തുണയുമായി മറ്റു സംഘടനകളും ഇതോടെ രംഗത്തെത്തികഴിഞ്ഞു. ഇന്നലെ ഒലവക്കോട് സെന്റ് ജോസഫ്സ് ഫൊറോനപള്ളിയുടെ കീഴിലുള്ള ഒലവക്കോട് ചാരിറ്റബിള്‍ സൊസൈറ്റി (ഒ.സി.എസ്) 100 ക്യാന്‍ വെള്ളം നന്മ അകത്തേത്തറയ്ക്കു കൈമാറി. ഈ ക്യാനുകള്‍ വരുംദിവസങ്ങളില്‍ ഒലവക്കോട് മുതല്‍ മലമ്പുഴവരെയുള്ള ബസ് സ്്റ്റോപ്പുകളിലും പ്രധാനകേന്ദ്രങ്ങളിലുമായി അകത്തേത്തറ നന്മ പ്രവര്‍ത്തകര്‍ സ്ഥാപിക്കും.
ഇന്നലെ ഒലവക്കോട് ഫൊറോനപള്ളിയില്‍ നടന്ന ചടങ്ങ് ഒ.സി.എസ് പ്രസിഡന്റ് ഫാ. ജോസ് കൊച്ചുപറമ്പില്‍ അകത്തേത്തറ നന്മ പ്രസിഡന്റ് കെ ഗോപിനാഥിന് ക്യാന്‍ നല്കി ഉദ്ഘാടനം ചെയ്തു. ഒ.സി.എസ് സെക്രട്ടറി അഗസ്റ്റിന് സേവ്യര്‍, നന്മ സെക്രട്ടറി സുനില്‍മാത്യു പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."