HOME
DETAILS
MAL
ഉത്തരാഖണ്ഡില്‍ വിമത എം.എല്‍.എ മാരുടെ വിധി ഇന്ന്
backup
May 09 2016 | 08:05 AM
ന്യൂഡല്‍ഹി: നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ ഉത്തരാഖണ്ഡില്‍ 9 വിമത എം.എല്‍.എ മാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്തുള്ള ഹരജിയില്‍ നൈനിറ്റാള്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വിധി കോണ്‍ഗ്രസിനും ബി.ജെ.പി ക്കും ഒരുപോലെ നിര്‍ണായകമാണ്.
വിമത എം.എല്‍.എമാരെ പണം നല്കി സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് സിബിഐ മുഖ്യമന്ത്രി ഹരീഷ് റാവത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. അയോഗ്യരാക്കപ്പെട്ട എം.എല്‍.എ മാര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കുമെന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനിടെ മുഖ്യമന്ത്രി ഹരീഷ് റാവത്ത് വിമത എംഎല്‍എമാരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടു. അതേ സമയം ഉത്തരാഖണ്ഡ് വിഷയം ഇന്നും പാര്‍ലമെന്റിനെ പ്രക്ഷുബ്ദമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."