HOME
DETAILS
MAL
ഒരമ്മയ്‌ക്കെങ്ങനെ മക്കളെ ശിക്ഷിക്കാനാകും:സ്മൃതി ഇറാനിക്ക് കനയ്യയുടെ കത്ത്
backup
May 09 2016 | 09:05 AM
ന്യൂഡല്‍ഹി:മാതൃദിനത്തില്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയ്ക്ക് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിന്റെ കത്ത്.നീതിയില്ലാത്ത അന്വേഷണത്തിന്റെയും വ്യാജ വീഡിയോയുടേയും അടിസ്ഥാനത്തില്‍ എങ്ങനെയാണ് ഒരമ്മയ്ക്ക് മക്കളെ ശിക്ഷിക്കാനാവുക എന്നു ചോദിച്ചു കൊണ്ടാണ് കനയ്യ കത്ത് എഴുതിയിരിക്കുന്നത്.
സ്മൃതി ഇറാനിയുടെ മാതൃ സനേഹം പഠിക്കാന്‍ ഞങ്ങള്‍ കഷ്ടപ്പെടുകയാണെന്നും അവരുടെ കീഴിലുള്ള ഭരണത്തിലും പൊലിസുകാരുടെ മുളവടികള്‍ക്കിടയിലും വിശപ്പിനിടയിലും പഠിക്കേണ്ടതെങ്ങനെയെന്ന് ഞങ്ങള്‍ മനസിലാക്കുന്നുവെന്നും കത്തില്‍ കനയ്യ പറയുന്നു.
'വിവേകമില്ലാത്ത അമ്മ്'യ്ക്ക് 'രാജ്യദ്രോഹി'ളായ മക്കളുടെ മാതൃദിനാശംസകളും കനയ്യ കത്തില്‍ അറിയിക്കുന്നുണ്ട്. മോദി ഭരിക്കുന്ന കാലത്ത് ഗോമാതാവും ഭാരതമാതാവും ഗംഗാമാതാവും കൂടാതെ സ്മൃതി മാതാവും ഉളളപ്പോള്‍ രോഹിത് വെമുല എങ്ങനെ മരണപ്പെട്ടു എന്ന് ഒരു സുഹൃത്ത് ചോദിച്ചതായും കനയ്യ പറയുന്നു. ഇന്ത്യയെ പോലുള്ള ഒരു മഹത്തായ രാജ്യത്ത് ഒരമ്മയ്ക്ക് മക്കളെ ആത്മഹത്യയിലേക്ക് തള്ളി വിടാന്‍ സാധിക്കുമോ. 11 ദിവസമായി പട്ടിണിക്കിടക്കുന്ന മക്കള്‍ ഈ ചോദ്യമാണ് ചോദിക്കുന്നതെന്നും കനയ്യ പറയുന്നു. സമയമുണ്ടെങ്കില്‍ ഈ ചോദ്യങ്ങക്ക് ഉത്തരം നല്‍കണമെന്നും കൃത്യമായ മറുപടിയിലൂടെ ഇക്കാര്യങ്ങള്‍ തെറ്റാണെന്ന് തെളിയിക്കണമെന്നും കനയ്യ കത്തില്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."