ഐഫോണ്‍ 7 ഇന്ത്യയില്‍; വില 60,000 രൂപ
ഐഫോണ്‍ ആരാധകരുടെ കാത്തിരിപ്പിന് അറുതി വരുത്തി ആപ്പിള്‍ ഐഫോണിന്റെ പുതിയ പതിപ്പായ ഐഫോണ്‍ 7 ഇന്ത്യയില്‍. 60,000 രൂപയാണ് ഇതിന്റെ ഇന്ത്യയിലെ വില.
സാന്‍ഫ്രാന്‍സിസ്‌കോയിലെ ബില്‍ ഗ്രഹാം ഓഡിറ്റോറിയത്തില്‍ സെപ്തംബര്‍ 7 ന് നടന്ന ചടങ്ങിലാണ് ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ് മോഡലുകളും ആപ്പിള്‍ വാച്ചിന്റെ രണ്ടാം ശ്രേണിയും പുറത്തിറക്കിയത്. ഇത് ഇന്ത്യയിലെത്താന്‍ ഐഫോണ്‍ പ്രേമികള്‍ക്ക് ഒരു മാസം കാത്തിരിക്കേണ്ടി വന്നു.
ഈ വര്‍ഷം ഐഫോണ്‍ മോഡലുകള്‍ മൂന്ന് സ്‌റ്റോറജ് വേരിയന്റുകളിലാണ് ഇറങ്ങിയത്. 32 ജി.ബി ഫോണിന് 60000 രൂപയും 128 ജി.ബിക്ക് 70,000 രൂപയും 256 ജി.ബിക്ക് 80000 രൂപയുമാണ് വിലയിട്ടിരിക്കുന്നത് . അതേ സമയം ഐഫോണ്‍ 7 പ്ലസിന് 82000 രൂപയാണ്.
ഗോള്‍ഡ്, ജെറ്റ് ബ്ലാക്ക്, മാറ്റേ ബ്ലാക്ക്, റോസ് ഗോള്‍ഡ്, സില്‍വര്‍ എന്നീ കളര്‍ വേരിയന്റുകളിലാണ് ഇന്ത്യയില്‍ ഐഫോണ്‍ 7 ലഭ്യമാവുക.
കാഴ്ച്ചയില്‍ ഐഫോണ്‍ 6 ല്‍ നിന്നും വലിയ മാറ്റങ്ങളൊന്നുമില്ലെങ്കിലും കാമറയിലും പ്രൊസസറിലും ഡിസ്‌പ്ലേയിലുമൊക്കെ ചില മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ് ഐഫോണ്‍ 7 ഇറങ്ങിയിരിക്കുന്നത്.
4.7 ഇഞ്ച് സ്‌ക്രീനാണ് ഐഫോണ്‍ 7 നും ഉള്ളത്. വാട്ടര്‍ റെസിസ്റ്റന്റ് ഫോണുകള്‍ പല കമ്പനികളും മുമ്പേ പരീക്ഷിച്ചിട്ടുണ്ടെങ്കിലും ആപ്പിളും ആ പാതയിലൂടെയാണ് ഇത്തവണ ഐഫോണ്‍ 7 നിര്‍മിച്ചിട്ടുള്ളത്.
12 മെഗാപിക്‌സല്‍ പിന്‍കാമറയും 7 മെഗാപിക്‌സല്‍ മുന്‍കാമറയുമാണ് ഐഫോണ്‍ 7 ന് നല്‍കിയിരിക്കുന്നത്. ഐഫോണ്‍ 7 പ്ലസിനാകട്ടെ 12 മെഗാപിക്‌സല്‍ ഇരട്ടകാമറയാണ് മികവ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."